May 9, 2024

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നിരീക്ഷകന്‍ വയനാട്ടിലെത്തി.

0
Voters List Observer.jpg


പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2020 ഭാഗമായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍  സഞ്ജയ് കൗള്‍ (പോര്‍ട്ട് സെക്രട്ടറി കേരളം) ജില്ലയിലെത്തി. വോട്ടര്‍ പട്ടിക സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളയില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു.  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മറ്റ് തിരുത്തലുകള്‍ക്കും ജനങ്ങളില്‍ ആവശ്യമായ പ്രചാരണം നല്‍കുന്നതിനും, എല്ലാ ബൂത്തുകളിലും ആവശ്യമായ ബി.എല്‍.ഒ മാരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.  വോട്ടര്‍ പട്ടിക പുതുക്കലില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണവും ഒബ്‌സര്‍വര്‍ അഭ്യര്‍ത്ഥിച്ചു. 
കരട് വോട്ടര്‍ പട്ടിക താലൂക്ക്, വില്ലേജ് ഓഫീസുകളിലും,  ബി. എല്‍. ഓ മാരില്‍ നിന്നും പരിശോധനയ്ക്ക് ലഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോര്‍ട്ടലിലും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാം. പുതുതായി പേര് ചേര്‍ക്കാന്‍ പട്ടികയിലെ വിവരങ്ങള്‍ മാറ്റം വരുത്താനോ തടസ്സങ്ങള്‍ ഉന്നയിക്കാനോ www.nvsp.inഎന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ജനുവരി 15 വരെ വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *