May 20, 2024

സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരവുമായി കല്‍പ്പറ്റ സ്വദേശി .

0
Img 20200801 Wa0222.jpg
74-ാം സ്വാതന്ത്ര്യ ദിനത്തില്‍ വീര സമരസേനാനികള്‍ക്ക് ആദരവുമായി കല്‍പ്പറ്റ സ്വദേശി. 74  സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളാണ് നവീൻ നാരായണൻ എന്നയാൾ വരച്ചത്. വാട്ടര്‍ കളറാണ് ചിത്ര രചനക്കായി നവീന്‍ ഉപയോഗിച്ചിരിക്കുന്നത്….
മൂന്നാഴ്ചക്കാലത്തെ ശ്രമഫലമായാണ് കൽപ്പറ്റ സ്വദേശി നവീൻ നാരായണൻ ഇത്തരത്തില്‍ ചിത്രങ്ങള്‍ തയ്യാറാക്കിയത്. 75 മണിക്കൂറാണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി വന്നത്. യഥാര്‍ത്ഥ സമര നായകന്‍മാരെ കണ്ടെത്താനും ഏറെ സമയമെടുത്തതായും  നവീന്‍ പറഞ്ഞു. വിവിധ മേഖലകൾ, പ്രദേശങ്ങൾ, പ്രത്യേക ശാസ്ത്രങ്ങൾ എന്നിവയിൽ നിന്നുള്ള പങ്കാളിത്തം ഉൾപ്പെടുത്താനും നവീൻ ശ്രമിച്ചിട്ടുണ്ട്.  2003ല്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ നവീന്‍ നിലവില്‍ ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓപ്പറേഷണല്‍ മാനേജരാണ്. കര്‍ണാടക ഹൈക്കോടതിയില്‍  അഭിഭാഷകനായി പരീശലനം നടത്തുകയും ചെയ്തിരുന്നു. കുട്ടിക്കാലം മുതൽ ചിത്രരചനയുടെ കമ്പം തോന്നിയ നവീനിന്  ജോലി തിരക്കോടെ അതിൽ നിന്നും പതിയെ പിൻമാറൊണ്ട വന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ നവീനിൻ്റെ ജോലി വീട്ടിലായി. പിന്നീടുള്ള ഒഴിവുസമയങ്ങളിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ച ശേഷമാണ് താൻ പഴയ രീതിയിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. പെയിൻ്റിംഗിൽ താൻ പരിശീലനമെന്നും  നേടിയിട്ടില്ലെന്നും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് താൻ വരച്ച ഛായാചിത്രങ്ങൾ എല്ലാ ഇന്ത്യക്കാർക്കും വലിയ ദേശസ്നേഹ വിരുന്നായിരിക്കുമെന്നും നവീൻ പറഞ്ഞു. 
 സ്വാതന്ത്ര്യ സമര ചിത്ര രചനയുമായി ബന്ധപ്പെട്ട് തന്റെ യൂട്യൂബ് ചാനലില്‍ ഓഗസ്റ്റ് 1ന് ഒരു 8 മിനിറ്റ് വീഡിയോ പോസ്റ്റ് ചെയ്യുമെന്നും നവീന്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *