വെളളമുണ്ടയുടെ മണ്ണും മനസ്സു മറിഞ്ഞ് ജയലക്ഷ്മിയുടെ പ്രചരണം.


Ad
മാനന്തവാടി :  നിയോജക മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി   പി.കെ. ജയലക്ഷ്മിയുടെ   വെള്ളമുണ്ടയിലെ    പ്രചരണ പരിപാടി ഒരു പ്രദേശത്തിൻ്റെയാകെ മണ്ണും മനസ്സു മറിഞ്ഞുള്ളതായിരുന്നു.
രാവിലെ 8 മണിക്ക്  മംഗലശ്ശേരി മലയിലെത്തിയപ്പോൾ കാട്ടുനായ്ക്ക കോളനിയിലെ മുഴുവൻ പേരും ചേർന്നാണ്  സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.  കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ജയലക്ഷ്മി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഈ കോളനിയിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കോളനിയിലേക്കുള്ള പാത ശരിയായതെന്ന് കോളനിവാസികൾ പറഞ്ഞു.
തുടർന്ന്  പുളിഞ്ഞാൽ, വെള്ളമുണ്ട പത്താം മൈൽ , വെള്ളമുണ്ട എട്ടേനാൽ,
ഒഴുക്കൻമൂല, വാരാമ്പറ്റ, കെല്ലൂർ,കാട്ടിച്ചിറക്കൽ, തരുവണ എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു .
വൈകുന്നേരം കരിങ്ങാരിയിൽ  കുടുംബ സംഗമത്തിലും പങ്കെടുത്തതോടെയാണ് വ്യാഴാഴ്ചത്തെ പ്രചരണം അവസാനിച്ചത്.
തൊണ്ടാർ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം തന്നെയായിരുന്നു വെള്ളമുണ്ട പത്താം മൈലിലെയും പ്രധാനം.
  വെള്ളമുണ്ട എ.യു.പി. സ്കൂളിൽ അധ്യാപകരുടെ യാത്രയയപ്പ് യോഗത്തിലും പങ്കെടുത്ത് വോട്ടഭ്യർത്ഥിച്ചു.
യു.ഡി.എഫ്. വെള്ളമുണ്ട   പഞ്ചായത്ത്   തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.പി. മൊയ്തു ഹാജി, ജനറൽകൺവീനർ വിനോദ് പാലിയാണ ,   ട്രഷറർ ടി.കെ. മമ്മൂട്ടി,  ചീഫ് കോഡിനേറ്റർ  ടി.നാസർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ്, മംഗലശ്ശേരി  മാധവൻ മാസ്റ്റർ, എൻ.കെ. പുഷ്പലത, ലേഖാ പുരുഷോത്തമൻ ,
റെജി പുന്നോലിൽ,
തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *