സ്ഥാനാർഥിയുടെ പൈലറ്റ് വാഹനം തടഞ്ഞു എന്ന ആരോപണം അടിസ്ഥാനരഹിതം ; സി പി ഐ എം


Ad
സ്ഥാനാർഥിയുടെ പൈലറ്റ് വാഹനം തടഞ്ഞു എന്ന ആരോപണം അടിസ്ഥാനരഹിതം; സി പി ഐ എം

പനമരം: മാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പൈലറ്റ് വാഹനം പനമരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്ന യുഡിഎഫ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ.എം പനമരം ഏരിയാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ എല്‍.ഡി.എഫിനോ, ഡി.വൈ.എഫ്‌ഐക്കോ പങ്കില്ല. പരാജയ ഭീതിയില്‍ യുഡിഎഫ് ബോധപൂര്‍വം കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. കണ്ണീര്‍ക്കഥകള്‍ വിലപ്പോകില്ലെന്ന് കണ്ടപ്പോഴാണ് എല്‍.ഡി.എഫിനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തിലുണ്ടായ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്നും സി.പി.ഐ.എം സമാനതകളില്ലാത്ത വികസനമാണ് ഒ ആര്‍ കേളു എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ജനസ്വാധീനത്തില്‍ വിറളിപൂണ്ടള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് ഉന്നയിക്കുന്നത്. മതസ്പര്‍ദ്ദ ഉണ്ടാക്കുന്നതിനുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങളുമായാണ് യുഡിഎഫ് പ്രചാരണം. ഇതെല്ലാം ജനം തള്ളുമെന്നും ഏരിയാകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *