April 26, 2024

കോവിഡ് രോഗികള്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സ്നേഹ സദ്യയൊരുക്കി യൂത്ത് ലീഗ്

0
Img 20210513 Wa0011.jpg
കോവിഡ് രോഗികള്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സ്നേഹ സദ്യയൊരുക്കി യൂത്ത് ലീഗ്

കാവുംമന്ദം: കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും തരിയോട് കോവിഡ് കണ്‍ട്രോള്‍ റൂം, വാര്‍ റൂം, ഹെല്‍പ്പ് ഡസ്ക്ക് ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ സ്നേഹ ഭക്ഷണമൊരുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എം പി ഹഫീസലി, ബഷീര്‍ പുള്ളാട്ട്, കെ എസ് സിദ്ധീഖ്, കെ ഖാലിദ്, എ കെ മുബഷിര്‍, കെ പി ഷബീറലി, സലീം വാക്കട, കെ ടി മുജീബ്, പി ഷമീര്‍, എം പി ഷംസുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നുണ്ട്. മരുന്ന് വിതരണം, ഭക്ഷണക്കിറ്റ് വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, അവശ്യ വസ്തുക്കള്‍ എത്തിക്കല്‍, വാഹന സേവനങ്ങള്‍ തുടങ്ങിയവ ഒട്ടേറെ പേര്‍ക്ക് ആശ്വാസമാകുന്നുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *