സമൂഹ മാധ്യമങ്ങൾക്ക് പൂട്ട് വീഴുമോ ?


Ad
സമൂഹ മാധ്യമങ്ങൾക്ക് പൂട്ട് വീഴുമോ ?


കേന്ദ്ര സര്‍ക്കാരിന്‍റെ ഐടി നിയമഭേദഗതി പാലിക്കാന്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്ക് അനുവദിച്ച മൂന്ന് മാസ സമയപരിധി ഇന്ന് അവസാനിക്കും. പുതിയ ഐടി നിയമഭേദഗതി പാലിച്ചില്ലെങ്കില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഐടി നിയമപ്രകാരം ലഭിച്ചിരുന്ന പരിരക്ഷ നഷ്‌ടപ്പെടുമെന്നും ഇന്ത്യന്‍ ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ ഫേസ്ബുക്ക്, വാട്‌സപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് രാജ്യത്ത് വിലക്ക് നിലവില്‍ വന്നേക്കും. ഫെബ്രുവരി 25നാണ് കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മാര്‍ഗനിര്‍ദേശമിറക്കിയത്. കമ്പനികളൊന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചചര്യത്തിലാണ് ഫേസ്ബുക്കിനും വാട്‌സപ്പിനും ട്വിറ്ററിനും ഇന്‍സ്റ്റാഗ്രാമിനും വിലക്ക് വന്നേക്കുമോ എന്ന ആശങ്ക പരക്ക്ന്നത്

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *