May 9, 2024

ട്രോമകെയർ പ്രവർത്തനം വയനാട്ടിലേക്കും

0
Img 20210713 Wa0051.jpg
ട്രോമകെയർ പ്രവർത്തനം വയനാട്ടിലേക്കും
കൽപ്പറ്റ :റോഡപകടങ്ങളിലും, പ്രകൃതി
ദുരന്തങ്ങളിലും മറ്റ് അടിയന്തിര ഘട്ടങ്ങളിലും രക്ഷാ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ ട്രോമാകെയർ (ട്രാക്ക്) കോഴിക്കോടിന്റെ കീഴിൽ സന്നദ്ധസേന വളണ്ടിയർമാരെ ഉൾപ്പെടുത്തി വയനാട് യൂണിറ്റ് രൂപീകരിച്ചു. അപകട സ്ഥലങ്ങളിൽ പ്രഥമ ശുശ്രൂഷ ഉൾപ്പടെ രക്ഷാ പ്രവർത്തനത്തിന് പ്രാഥമിക പരിശീലനം ലഭിച്ച അറുപതോളം സേനാ അംഗങ്ങളാണ് തുടക്കത്തിൽ പ്രവർത്തനത്തിന് ഇറങ്ങുന്നത്,ഇതിന് പുറമെ റോഡ് സുരക്ഷ, സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുവാനും കൂടുതൽ വളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്
വയനാട് യൂണിറ്റ് പ്രസിഡന്റ് സുരേഷ്, സെക്രട്ടറി രഞ്ജിത് കുമാർ കെ.എ,
സലീം വി.കെ (ട്രഷറർ), സീന കുര്യൻ, ബിബിൻ പുൽപ്പള്ളി (വൈ:പ്രസിഡന്റ്) ഷമീർ ടി.എം,ഷാന്റി ചേനപ്പാടി (ജോ:സെക്രട്ടറി) ജിനോ ജോർജ്‌ ബത്തേരി, മഷൂദ് യു.കെ പേരിയ, തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *