ആന ശല്യത്തിൽ വലഞ്ഞ് പുളിമൂട്കുന്ന് നിവാസികൾ


Ad
ആന ശല്യത്തിൽ വലഞ്ഞ് പുളിമൂട്കുന്ന് നിവാസികൾ

കാട്ടിക്കുളം :  ആന ശല്യത്താൽ പ്രയാസപ്പെട്ട് കഴിയുകയാണ് പുളിമൂട്കുന്ന് നിവാസികൾ. കഴിഞ്ഞ മൂന്നു ദിവസമായി ഒറ്റക്കൊമ്പൻ പ്രദേശത്തെ കർഷകരുടെ കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയിരിക്കുകയാണ് . വട്ടപ്പാറക്കൽ മോനിച്ചൻ (സാം) എന്ന കർഷകന്റെ വാഴ, കൊക്കോ, ജാതി, കുരുമുളക്,കാപ്പി, കപ്പ തുടങ്ങിയ കൃഷി പൂർണമായും ആന ചവിട്ടി നശിപ്പിച്ചു. ഇയാളുടെ തോട്ടത്തിൽ ഉണ്ടായിരുന്ന കാവൽമാടം ഭാഗികമായും തകർത്തിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ വന്ന് സ്ഥലം സന്ദർശിച്ചു പോയെന്നല്ലാതെ ഇതിനെതിരെ യാതൊരുവിധ നടപടിക്രമങ്ങളും എടുത്തിട്ടില്ല . പ്രദേശവാസിയായ സുകുമാരൻ എന്ന കർഷകന്റെ കൃഷിയിടത്തിലും സമാന സ്ഥിതി തന്നെയാണ്. രണ്ടുവർഷം മുൻപ് പ്രദേശത്തെ ആനശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ മാനന്തവാടി എംഎൽഎ ക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ അതിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ആനശല്യം തടയുന്നതിനുവേണ്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്തെങ്കിലും നടപടികൾ ഉടനെ സ്വീകരിക്കണമെന്നാണ് മോനിച്ചനും കുടുംബവും പറയുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *