April 29, 2024

വർക്ക് ഷോപ്പ് അടിച്ച് തകർക്കുകയും ഉടമയെ സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം; അസോസിയേഷൻ ഓഫ് വർക്ക് ഷോപ്പ്സ് കേരള

0
Img 20211030 Wa0029.jpg
മാനന്തവാടി: മാനന്തവാടിയിലെ വർക്ക് ഷോപ്പ് അടിച്ച് തകർക്കുകയും ഉടമയെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ഓഫ് വർക്ക് ഷോപ്പ്സ് കേരള ജില്ലാ കമ്മിറ്റി. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടിക്ക് രൂപം നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മാനന്തവാടി ഏരുമത്തെരുവിലെ അഭിരാം വർക്ക്ഷോപ്പ് ഉടമയായ സതീഷനെ ഒരു സംഘം ആളുകൾ വെള്ളിയാഴ്ച വൈക്കിട്ടോടെ വർക്ക് ഷോപ്പിലെത്തി അകാരണമായി മർദ്ദിക്കുകയും സ്ഥാപനം തല്ലിതകർക്കുകയും ചെയ്തത്. സതീഷന് ഗുരുതര പരിക്കുമുണ്ട്. ഓട്ടോറിക്ഷ ബ്രേക്ക് എടുക്കുന്നതിനായി ഒറ്റ ദിവസം കൊണ്ട് അറ്റകുറ്റ പണികൾ നടത്തി കൊടുത്തിരുന്നു.പിന്നീട് ബ്രേക്കിന് ശേഷം ആൾട്രേഷൻ വർക്കിനായി വീണ്ടും എത്തിയപ്പോൾ അല്പം തിരക്കുണ്ടെന്നും രണ്ട് ദിവസം സാവകാശം തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓട്ടോ ഉടമ പിലാക്കാവ് സ്വദേശികളായ രണ്ട് പേരുടെ നേതൃത്വത്തിൽ സംഘം ചേർന്നാണ് സതീഷനെ മർദ്ദിക്കുകയും വർക്ക് ഷോപ്പ് തകർക്കുകയും ചെയ്തത്. തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെ
ന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെ
ന്നും നേതാക്കൾ പറഞ്ഞു.ആക്രമണത്തിൽ പ്രതിഷേ
ധിച്ച് മാനന്തവാടി യൂണിറ്റിന് കീഴിലെ മുഴുവൻ വർക്ക്ഷോപ്പുകളും അടച്ചിട്ടു കൊണ്ട് പ്രതിഷേധിച്ചതായും നേതാക്കൾ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ കെ.പ്രസാദ് കുമാർ, കെ.എൻ. പ്രശാന്തൻ, എൻ.എം.ശിവദാസൻ, പി.ജി. ജോസ്, വി.പി. ബിജു തുടങ്ങിയവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *