നിയമ ബോധവൽക്കരണ പരിപാടിയുടെ പരിശീലകരുടെ പരിശീലനം ആരംഭിച്ചു

കൽപ്പറ്റ : ആസാദി കാ അമൃത് മഹോത്സവം- പാൻ ഇന്ത്യ ഔട്ട് റീച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന നിയമ ബോധവൽക്കരണ പരിപാടിയുടെ പരിശീലകരുടെ പരിശീലനം ഒന്നാം ഘട്ടം ജില്ലാ സെഷൻസ് ജഡ്ജും ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ആയ ഹാരിസ്. എ ഉദ്ഘാടനം ചെയ്തു. ഡി എൽ എസ് എ സെക്രട്ടറിയും സബ് ജഡ്ജുമായ രാജേഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിഷയാവതരണം നടത്തി. തിരുവല്ല കേരള കേന്ദ്ര സർവ്വകലാശാല നിയമ വിഭാഗം മേധാവി ഡോക്ടർ ജയശങ്കർ, അസിസ്റ്റന്റ് പ്രൊഫസർ ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കുടുംബശ്രീ മിഷനും സംയുക്തമായാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്. നിയമബോധവത്കരണം ജില്ലയിലെ 9000 അയൽക്കൂട്ടങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
അഡ്വ. വിശ്രുത്, അഡ്വ. അമൃത, അഡ്വ. ശ്രീദേവി, അഡ്വ. ചിന്തു ജോസഫ് എന്നിവർ ക്ലാസ്സ് നയിച്ചു



Leave a Reply