കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്

പുൽപ്പള്ളി: കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കാപ്പിസെറ്റ് അങ്ങാടിക്കു സമീപത്തായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കാപ്പിസെറ്റ് തെക്കേക്കര ചന്ദ്രബാബുവിന്റെ ഭാര്യ വാസന്തി (52)ക്ക് സാരമായി പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ചന്ദ്രഭാനുവിനും നിസാര പരിക്കേറ്റു. കാപ്പിസെറ്റ് അങ്ങാടിയിലെ ബേക്കറി അടച്ച് ഇരുവരും സ്കൂട്ടറിൽ പോകുമ്പോഴാണ് സമീപത്തെ തോട്ടത്തിൽ നിന്നു റോഡിലേക്ക് പാഞ്ഞു വന്ന കാട്ടുപന്നി വാഹനം ഇടിച്ചു മറിച്ചിട്ടത്.



Leave a Reply