April 30, 2024

വയോജന വകുപ്പ് രൂപീകരിക്കണം:സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ

0
Img 20191104 Wa0205.jpg
കൽപ്പറ്റ:

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി   ജില്ലാതല കൺവെൻഷൻ കൽപ്പറ്റ ടൗൺ ഹാളിൽ വച്ച് നടത്തി. മുന്നൂറോളം വയോജനങ്ങൾ  കൺവെൻഷനിൽ പങ്കെടുത്തു. വയോജന വകുപ്പു രൂപീകരിക്കുക, പെൻഷൻ തുക വർദ്ധിപ്പിക്കുക, പെൻഷൻ മാസാമാസം ലഭ്യമാക്കുക, ബസ് യാത്രയിൽ ഇളവ് അനുവദിക്കുക, സാമൂഹി പെൻഷന് വ്യക്തിഗത വരുമാനം മാനദണ്ഡമാക്കുക എന്നീ ആവശ്യങ്ങളായിരുന്നു കൺവെൻഷന്റെ മുഖ്യ പ്രമേയം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി.  നസീമ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വി വാസുദേവൻ നമ്പ്യാർ അധ്യക്ഷതനായിയിരുന്നു. വയോജന ക്ഷേമത്തിനായി സംഘടന ഉയർത്തിയ മുദ്രാവാക്യങ്ങളിൽ, പദ്ധതിവിഹിതം അഞ്ച് ശതമാനവും സംസ്ഥാന കൗൺസിൽ, ജില്ലാ കമ്മിറ്റി, ജില്ലാ ട്രൈബ്യൂണൽ, പഞ്ചായത്ത് ജാഗ്രത സമിതി, വയോജനങ്ങൾക്ക് ക്യൂ സിസ്റ്റം ഒഴിവാക്കൽ, സായം പ്രഭാ ഹോമുകൾ, വയോമധുരം മന്ദഹാസം, ബസ്സുകളിൽ 20 ശതമാനം സീറ്റ് റിസർവേഷൻ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തിൽ നടപ്പിൽ വന്നുവെന്നും   പൊതുസമൂഹത്തിലും മുതിർന്ന പൗരന്മാർക്ക് ഇടയിലും സ്വാധീനം ചെലുത്തിയെന്നും വി വാസുദേവൻ നമ്പ്യാർ പറഞ്ഞു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ റഹ്മാൻ, സംസ്ഥാന സെക്രട്ടറി പി ബാലൻ, സംസ്ഥാന വൈസ് പ്രസിഡൻറ് വി കെ ഉണ്ണികൃഷ്ണൻ, മാസ്റ്റർ, കെ ജി മോഹൻ, രാമദാസ് എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *