മണ്‍സൂണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
ദില്ലി: മന്ദഗതിയില്‍ നീങ്ങുന്ന കാലവര്‍ഷം കേരളത്തില്‍ സജീവമാക്കാന്‍ വഴിയൊരുങ്ങുന്നു. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടും എന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്‍്റെ സ്വാധീനത്തിന്്റെ ഫലമായി വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
Leave a Reply