June 10, 2026

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി നാളെ ജില്ലയില്‍

0
k-sudhakaran.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി നാളെ ജില്ലയില്‍ (സെപ്റ്റംബര്‍ 29). കെ പി സി സി പ്രസിഡന്റായതിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്ന സുധാകരന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ കവാടമായ ലക്കിടിയില്‍ വച്ച് സ്വീകരണം നല്‍കും. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ നേതൃത്വത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ കല്‍പ്പറ്റയിലേക്ക് ആനയിക്കും. ഡി.സി.സി. ഓഫീസ് സന്ദര്‍ശിക്കുന്ന സുധാകരന്‍ കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ഛായചിത്രം അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് കല്‍പ്പറ്റ വൈന്‍ഡ് വലി ഹാളില്‍ ചേരുന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ നടക്കുക. എല്ലാ പ്രവര്‍ത്തകരും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അഭ്യര്‍ത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *