May 2, 2024

കുറുവ ദ്വീപ് സഞ്ചാരികൾക്ക് തുറന്ന് കൊടുക്കണം’: കോൺഗ്രസ് ആർ.ഡി.ഒ.ഓഫീസ് മാർച്ചും ധർണ്ണയും നാളെ

0
Images 1 2
വയനാട് ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപ് തുറന്ന് പ്രവർത്തിക്കണം:
 കുറുവ കോൺഗ്രസ്സ് കമ്മിറ്റി
2004ൽ പ്രവർത്തനമാരംഭിച്ച കുറുവ സഞ്ചാര കേന്ദ്രം ഇതുവരെ സർക്കാരുകളുടെ യാതൊരു പ്രശ്നവുമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു.. കുറുവ ദ്വീപിലേക്കുള്ള പ്രവേശന കവാടങ്ങൾ മാനന്തവാടി നഗരസഭയിലെ പാൽ വെളിച്ചത്തു നിന്നും, പുൽപ്പള്ളിയിലെ പാക്കത്തുനിന്നു മാണ്.ദിവസേന ഇന്ത്യയിൽ അകത്തും, പുറത്തു നിന്നുമായി ധാരാളം ടൂറിസ്റ്റുകൾ വന്നു പോയി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാടിന്റെ വികസനത്തിൽ വലിയ പങ്ക് വഹിച്ചതു കുറുവ ദ്വീപാണ്, ആദിവാസികൾ അടക്കം നൂറുകണക്കിന് ആളുകൾ കുറുവ ദ്വീപിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ലോകത്തു തന്നെ വയനാടിന്റെ ടൂറിസം മാപ്പിൽ ഒമ്പതാം സ്ഥാനമാണ് കുറുവക്ക്  ഉള്ളത്. ഇവിടുത്തെ കാലാവസ്ഥയും , പ്രകൃതിയും,വന്യമൃഗങ്ങളും എല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
ഈ വർഷം ഇതുവരെ കുറുവാ ദ്വീപ് തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. കാരണമെന്താണെന്ന് സി.പി.എം മറുപടി പറയണം.സംസ്ഥാനവും, മാനന്തവാടി മുൻസ്സിപ്പാലിറ്റിയും ഭരിക്കുന്നതു സി.പി.എം.ന്റെ നേതൃത്വത്തിലാണ്.എൽ.ഡി.എഫ് ലെ ഘടകകക്ഷികളുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ അവസാനത്തെ തെളിവാണ് കഴിഞ്ഞ ദിവസം ഫോറസ്റ്റ് ഓഫിസിലേക്കുള്ള മാർച്ച്.വനം വകുപ്പ് ഭരിക്കുന്നതു സഖ്യ കക്ഷിയായ സി.പി.ഐ.ആണ്.പ്രശ്നം പരിഹരിക്കുന്നതിനു ശ്രമിക്കാതെ ഭരണകക്ഷിയായ സി.പി.എം. സമരത്തിലേക്ക് തള്ളിവിട്ട് കുറുവ ദ്വീപ് തുറക്കുന്നതിനുള്ള തടസ്സം സൃഷ്ടിക്കുകയാണ്. നിയോജക മണ്ഡലം എം.എൽ.എ.ഒ.ആർ കേളു മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും കാണാൻ പോയ സർവ്വകക്ഷി സംഘത്തിൽ നിന്നു മാറി നിന്നത്  ഇതിന് ഉദാഹരണമാണ്.കഴിഞ്ഞ ദിവസം പോസ്റ്റർ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ട് തടത്തിൽ ബാബുവിന്റെ കടയിൽ കയറി സി.പി.എം.ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ നടത്തിയ പരാക്രമങ്ങൾ കുറുവാ ദ്വീപിന്റെ പ്രശ്നവിഷയത്തിൽ നിന്നും തലയൂരാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് പൊതുജനം തിരിച്ചറിയണം.
കുറുവ ദ്വീപ് വിഷയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ 11. 12.2017 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് മാനന്തവാടി സബ് കളക്ടർ ഓഫീസിലേയ്ക്ക് മാർച്ചും,ധർണ്ണയും നടത്തുന്നു.സമര പരിപാടി വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.ചടങ്ങിൽ കോൺഗ്രസ്സ് പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ പങ്കെടുക്കുന്നു. നാളെ നടക്കുന്ന പരിപാടിയിലേയ്ക്ക് എല്ലാ നല്ലവരായ നാട്ടുക്കാരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കുറുവ കോൺഗ്രസ്സ് കമ്മിറ്റിക്കു വേണ്ടി ജോൺസൺ പാപ്പിനിശ്ശേരി, ബാബു തടത്തിൽ, ഹരിചാലിഗദ്ദ, അരുൺ ഒ.പി, ബൈജു പെരുമ്പിൽ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *