May 1, 2024

പിയോഭവന്‍ വചനഹാള്‍ കൂദാശയും ഏഴാം വാര്‍ഷികവും 14ന്

0
കല്‍പ്പറ്റ: പുത്തൂര്‍വയലില്‍ പ്രവര്‍ത്തിക്കുന്ന പിയോഭവന്‍ വചനഹാളിന്റെ കൂദാശയും ഏഴാം വാര്‍ഷികവും 14ന് രാവിലെ നടക്കുമെന്ന് പിയോഭവന്‍ ഡയറത്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കക്കരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സെന്റ് ഫ്രാന്‍സിസ് അസീസി പ്രൊവിന്‍ഷ്യല്‍ ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് കപ്പൂച്ചിന്‍ എന്നിവര്‍ ചേര്‍ന്ന് രാവിലെ 10ന് വചനഹാളിന്റെ കൂദാശ കര്‍മ്മം നിര്‍വഹിക്കും. 10000 ചതുരശ്രയടി വിസ്തൃതിയിലാണ് പുതിയ ധ്യാനഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പിയോഭവനിലെ അത്ഭുത രൂപമായ കൈകെട്ടിയ ഈശോയുടെ ചരിത്ര പശ്ചാത്തലത്തെ അനുസ്മരിപ്പിക്കുന്ന സഹന ചാപ്പലും ഈ ദിവസം വിശ്വാസസമൂഹത്തിനായി ആശീര്‍വദിച്ച് നല്‍കും. വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കും. വെഞ്ചരിപ്പ് കര്‍മ്മത്തിന്റെ ഒരുക്കം രാവിലെ ഒമ്പതിന് പഴയ ചാപ്പലില്‍ നടക്കും. 10ന് വെഞ്ചരിപ്പ്, തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സെന്റ് ഫ്രാന്‍സിസ് അസീസി പ്രൊവിന്‍ഷ്യല്‍ ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് കപ്പൂച്ചിന്‍, കോഴിക്കോട് രൂപത മോണ്‍സിഞ്ഞോര്‍ ഫാ. തോമസ് പനക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. 1.30ന് സ്‌നേഹവിരുന്ന്, ഗാനശുശ്രൂഷ, 2.30ന് കൈകെട്ടിയ ഈശോയുടെ നൊവേന എന്നിവക്ക് ഫാ. സെബാസ്റ്റ്യന്‍ കാക്കരിയില്‍ നേതൃത്വം നല്‍കും. 3.15ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനക്ക് കൊല്ലം പാദ്രേപിയോ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മേരി ജോണ്‍ കപ്പൂച്ചിന്‍ നേതൃത്വം നല്‍കും. വൈകുന്നേരം നാലിന് വിശുദ്ധ തൈലൈഭിഷേക പ്രാര്‍ത്ഥന എന്നിവ നടക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *