May 2, 2024

തിരുനെല്ലി പാപനാശിനിയിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി.

0
Img 20180811 Wa0356
മാനന്തവാടി: 
തെക്കൻ കാശിയെന്നറിയപെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനത്തിൽ ആയിരങ്ങൾ ബലി തർപ്പണം നടത്തി.പ്രതികൂല കാലാവസ്ഥ  മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. ഇത് ബലിതർപ്പണത്തിനെത്തിയവർക്ക് ഏറെ ആശ്വാസമായി. ശക്തമായ മഴ കണക്കിലെടുത്ത് പതിവിലും കൂടുതൽ സുരക്ഷയും ഒരുക്കിയിരുന്നു.
ശനിയാഴ്ച പുലർച്ചെ 2.30- മുതൽ പാപനാശിനിക്കരയിൽ തുടങ്ങിയ പിതൃതർപ്പണം 1.30 വരെ നീണ്ട ബലിതർപ്പണത്തിൽ ആയിരങ്ങൾ പിതൃപുണ്യ സായൂജ്യം തേടിയെത്തിയത്. പാപനാശിനിക്കരയിൽ നടത്തിയ ബലിതർപ്പണത്തിന് ശുഭു പോറ്റി, ശ്രീധരൻ പോറ്റി, ദാമോദരൻ പോറ്റി, ശ്രീകുമാരൻ പോറ്റി, രഞ്ജിത്ത് നമ്പൂതിരി, രാമചന്ദ്രൻ നമ്പൂതിരി, ഗണേശൻ എമ്പാന്തിരി, ഡി.കെ. അച്ചുത, കെ.എൽ. രാമചന്ദ്രശർമ, കെ.എൽ. ശങ്കര നാരായണ ശർമ തുടങ്ങിയവർ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികനായി. പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് മുൻ വർഷത്തേകൾ കൂടുതൽ ബാരികേടുകൾ കെട്ടി സുരക്ഷ ഒരുക്കിയിരുന്നു ശക്തമായ മഴയും ഗതാഗത തടസങ്ങളും കാരണം ബലിതർപ്പണത്തിനെത്തിയവരു എണ്ണം കുറഞ്ഞെങ്കിലും ആയിരകണക്കിനാളുകൾ ബലിതർപ്പണത്തിന് എത്തിയിരുന്നു  
കാട്ടിക്കുളത്ത് സ്വകാര്യ, ടാക്സി വാഹനങ്ങൾ തടയാൻ വാവുബലിയുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ യോഗത്തിൽ തീരുമാനിച്ചെങ്കിലും തിരക്ക് കുറഞ്ഞതിനാൽ വാഹനങ്ങൾ തടയേണ്ടി വന്നില്ല. ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് ദേവസ്വം പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും സൗജന്യമായി നൽകി. പ്രതികൂല കാലാവസ്ഥയിലും വകുപ്പുകളുടെ ഏകോപനം ഇത്തവണയും ഉണ്ടായതായി. ക്ഷേത്രം അധികൃതർ പറഞ്ഞു  എക്സിക്യൂട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ, ട്രസ്റ്റി പി.ബി. കേശവദാസ്, ക്ഷേത്രം മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സൗകര്യങ്ങളൊരുക്കിയത്. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു ക്ഷേത്രത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *