May 2, 2024

വയനാട് ചുരത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കും.

0
വയനാട് ചുരത്തിലെ രണ്ടാം വളവില്‍ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റാന്‍ രണ്ടംഗ മന്ത്രി സമിതി ഉത്തരവിട്ടു.
രണ്ടു വര്‍ഷം മുന്‍പ് നിര്‍മിച്ച കെട്ടിടമാണിത്. 
രണ്ടാം വളവില്‍ റോഡിനും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.
ഇതേതുടര്‍ന്ന് പ്രദേശവാസികളുടെ പരാതി ഉയര്‍ന്നതോടെയാണ് കൂടുതൽ പരിശോധനകൾ നടന്നത്.
 ശനിയാഴ്ച രാവിലെ കോഴിക്കോട്ട് മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കാന്‍ ബന്ധപ്പെട്ട പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍ സമുച്ചയത്തിന് വേണ്ടി നിര്‍മിച്ച ഈ മൂന്നുനില കെട്ടിടം.
കനത്ത മഴയില്‍ ഇത് അപകടാവസ്ഥയിലാവുകയായിരുന്നു.
ഇതിന് താഴെയായി എട്ട് വീടുകൾ ഉണ്ട്.
ഈ വീടുകള്‍ക്ക് ഭീഷണിയുയർത്തിയ നിലയിലാണ് ഇപ്പോൾ കെട്ടിടമുള്ളത്.
മന്ത്രി സമിതിയുടെ അവലോകന യോഗത്തില്‍ കണ്ടപ്പന്‍കുണ്ട്, തിരുവമ്പാടി മേഖലകളില്‍ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി. 
മേഖലയിലേക്ക് കൂടുതല്‍ കേന്ദ്ര സേനകളെ ആവശ്യപ്പെടാന്‍ തീരുമാനിച്ചു. 
വീട് തകര്‍ന്നവര്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *