May 1, 2024

ദുർഘട പ്രദേശങ്ങളിൽ സഹായമില്ലാതെ ദുരിതബാധിതർ

0
Img 20180811 Wa0365
ദുർഘട പ്രദേശങ്ങളിൽ സഹായമില്ലാതെ ദുരിതബാധിതർ

കൽപ്പറ്റ: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  നിരവധി പേർ സഹായവുമായി എത്തുന്നുണ്ട്. എന്നാൽ ഇവയെല്ലാം എത്തിച്ചേരുന്നത് യാത്രാ സൗകര്യവും വാഹന സൗകര്യവും ഉള്ള പ്രദേശങ്ങളിൽ മാത്രമാണ്. കോട്ടത്തറ പോലെ ഒരു പഞ്ചായത്ത് മുഴുവൻ ഒറ്റപ്പെട്ട പല മേഖലകളിൽ ശനിയാഴ്ച വളരെ ചുരുങ്ങിയ തോതിൽ മാത്രമെ സഹായമെത്തിയുള്ളൂ. പുതപ്പുകളും വസ്ത്രങ്ങളുമില്ലാതെ കൊച്ചു കുട്ടികളും സ്ത്രീകളും പ്രായമായവരും വളരെയധികം ബുദ്ധിമുട്ടുകയാണ്. ജില്ലാ ഭരണകൂടം മുഖേന സഹായങ്ങൾ എത്തിച്ച് അവ അർഹരായവർക്ക് വീതിച്ചു നൽകണമെന്ന് നിർദ്ദേശമുണ്ടങ്കിലും പലരും നേരിട്ട് സഹായവുമായി ക്യാമ്പിലെത്തുകയാണ്. അർഹരായ പലർക്കും സഹായം ലഭിക്കാതിരിക്കാൻ ഇത് കാരണമായി. ദുർഘട പ്രദേശങ്ങളിലേക്ക് വാഹനമെത്താതിനാൽ യാത്രാ സൗകര്യമുള്ള സ്ഥലങ്ങളിൽ സഹായം നൽകി ഇത്തരക്കാർ മടങ്ങുന്നതാണ് വിനയായിട്ടുള്ളത്. കൂടുതൽ പേരും ഭക്ഷണ കിറ്റുകളാണ് എത്തിക്കുന്നത്. വീട്ടിലെത്തുമ്പോൾ മാത്രമാണ് ഇവർക്ക് ഭക്ഷണ കിറ്റ് അത്യാവശ്യമായി വേണ്ടത്.പായ,  പുതപ്പ് ,അടിവസ്ത്രങ്ങൾ ഉൾപ്പടെ വസ്ത്രങ്ങൾ എന്നിവ അത്യാവശ്യമാണ്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *