April 27, 2024

വടക്കേവയനാട് ഒറ്റപ്പെട്ടു: ഹർത്താൽ പ്രതീതിയിൽ മാനന്തവാടി നഗരം: മഴ കുറഞ്ഞാൽ ആശ്വാസമാകും..

0
കനത്ത മഴയിൽ പായോട് മെയിൻ റോഡിലും വള്ളിയൂർക്കാവിലും വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് വടക്കേവയനാട് പൂർണ്ണമായും ഒറ്റപ്പെട്ടു. ബോട്ട് സർവീസ് നടത്താതെ ഇനി ബന്ധപ്പെടാനാവില്ല. ഹർത്താലിന്റെ പ്രതീതിയാണ് നഗരത്തിലെങ്ങും . പഞ്ചാര കൊല്ലിയിലെ ഉരുൾ പൊട്ടലും കൂടി ആയപ്പോൾ യഥാർത്ഥത്തിൽ മാനന്തവാടി – തവിഞ്ഞാൽ അതിർത്തി പ്രദേശങ്ങൾ   ദുരന്ത ഭൂമിയായി മാറി.  കെ.എസ്. ആർ.ടി.സി. വയനാട്ടിലേക്കുള്ള സർവ്വീസുകൾ രാത്രി റദ്ദാക്കിയതോടെ വയനാട്ടിലേക്ക് വരാനുള്ള വരും ഒറ്റപ്പെട്ടു. എട്ടരക്ക് ശേഷമാണ് കോഴിക്കോട് നിന്ന് ആദ്യ സർവ്വീസ് തുടങ്ങിയത്. കുറ്റ്യാടി ചുരത്തിലും താമരശ്ശേരി ചുരത്തിലും പ്രശ്നങ്ങൾ ഇല്ല. പേര്യ ചുരത്തിലും പാൽ ചുരത്തിലും ഗതാഗത പ്രശ്നങ്ങൾ ഉണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *