March 19, 2024

പക്രന്തളം നിരവിൽപുഴ റോഡ്: പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസ് ഉപരോധം 14 ന്

0
Img 20190110 Wa0158
മാനന്തവാടി: പക്രന്തളം നിരവിൽപുഴ മാനന്തവാടി റോഡ് നിർമ്മാണത്തിലെ കാലതാമസത്തിന് എതിരെ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 14 ന് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.നാട്ടുകാരുടെ നിരന്തമായുള്ള ആവശ്യത്തെ തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തരുവണ മുതൽ കാത്തിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റർഭാഗം വീതി കൂട്ടി ടാറിംഗ്‌ ചെയ്യുന്നതിനായി പത്ത് കോടി രൂപ വകയിരുത്തിയാത്. ഒന്നര വർഷത്തിലേറെയായി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ട് ടെണ്ടർ ചെയ്ത പ്രവർത്തിയുടെ പകുതിപോലും പൂർത്തിയാക്കുവാൻ കരാറുകാരന് സാധിച്ചിട്ടില്ല. ഇപ്പോൾ പ്രവർത്തികൾ മുഴുവൻ നിലച്ച സ്ഥിതിയിലാണ്.തരുവണ മുതൽ പഴഞ്ചന ഒമ്പതാം മൈൽ വരെയുള്ള ഭാഗം ഭാഗികമായി ടാറിംഗ് പൂർത്തികരിച്ചത്.ബാക്കിയുള്ള റോഡ് തകർന്ന് കിടക്കുകയാണ്. റോഡിന് വീതി കൂട്ടുന്നതിന് ഇലക്ട്രിക് പോസ്റ്റുകളും മരങ്ങൾ മുറിച്ചുമാറ്റുന്നതുമായ പ്രവർത്തികൾ പോലും പൂർത്തികരിച്ചിട്ടില്ല.മഴക്കാലമാവൂമ്പോൾ റോഡിൽ ഉറവയെടുക്കുന്നത് തടയുന്നതിന് റോഡ് ഉയർത്തുകയും ഡ്രൈനേജ് സംവിധാനം പോലും ഒരുക്കതെയാണ് നിർമ്മാണ പ്രവർത്തികൾ നടന്നത്.കരാറുകാരന്റെ അനസ്ഥയക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. കിണറ്റിങ്കൽ മുതൽ പൂരിഞ്ഞി വരെയുള്ള ഭാഗംറോഡ് പൊളിച്ചിടുകയും തുടർന്നുള്ള പണി നടക്കാത്തതിനാൽ പൊടിശല്യം രൂക്ഷമായി റോഡ് അരികിലുള്ള വീടുകളിൽതമാസിക്കാൻ കഴിയത്ത സ്ഥിതിയിലാണ് നിരവധി കുടുംബങ്ങൾ. പിഞ്ചു കുട്ടികളും ഗർഭിണികളും വൃദ്ധരും പൊടിശല്യം കാരണം  വിവിധ രോഗങ്ങളുടെ പിടിയിലാണ്. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ അസാനിധ്യത്തിൽ ഉണ്ടാക്കിയ അശാസ്ത്രീയ റോഡ് നിർമ്മാണവും റോഡിലെ കുഴികളും പൊടിയും കാരണം യാത്രക്കാരും ദുരിതമനുഭിക്കുകയാണ്. ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവാണ് കരാണമെന്ന് കരാറുകാരൻ പറയുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ റോഡ് പണികൾ കൃത്യമായി നടക്കുന്നണ്ട്.റോഡിന്റെ ഇരുവശങ്ങളിലും മരങ്ങൾ മുറിച്ചിട്ടത് മാറ്റനും കരാർ എടുത്തയാൾ തയ്യറാക്കുന്നില്ല. മരങ്ങൾ മുറിക്കുന്നതിന് വേണ്ടി എടുത്ത വലിയ കുഴികൾ നികത്താത് അപകടങ്ങൾക്കും കാരണമാക്കുന്നുവെന്നും കരാറുകാരന്റെ അനസ്ഥായക്ക് എതിരെ ജനുവരി 14 ന് രാവിലെ കൽപ്പറ്റയിലെ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുമെന്നും നടപടിയില്ലങ്കിൽ കരാറുകാരന്റെ വീട്ടിലേക്ക് മാർച്ചും അനിശ്ചിതകാലറോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സാബു പി.അന്റണി, കൈപ്പാണി  ഇബ്രായി,എ.ബാവമാസ്റ്റർ, ആലിക്കുട്ടിമാസ്റ്റർ, മുനീർ കിണറ്റിങ്കൽ,മമ്മൂട്ടി കെ, പി.ടി. മത്തായി, രജീഷ് എ.ആർ, മുരുട മൂസ്സ, എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *