April 28, 2024

നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങൾ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

0
    നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങൾ
 നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകൾ എന്തെന്നും എല്ലാവർക്കും  അവബോധം ഉണ്ടാകേണ്ടതാണ്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം.
ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കോളറ സ്ഥിരീകരിച്ചതിനാൽ വയറിളക്കരോഗം ഉള്ളവർ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.  നിർജ്ജലീകരണം തടയുന്നതിനാവശ്യമായ ഒ.ആർ. എസ്. ലായനി വയറിളക്ക രോഗം ഉള്ളവർ നിർബന്ധമായും കുടിക്കണം ജലജന്യ രോഗങ്ങളുടെ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കണം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകുക, ഭക്ഷണപദാർത്ഥങ്ങൾ അടച്ചുവെച്ച് ഉപയോഗിക്കുക, മലവിസർജനം തുറസ്സായ സ്ഥലങ്ങളിൽ നടത്താതിരിക്കുക
പനി, വയറിളക്കരോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ മഴക്കാല  പൂർവ്വ മുന്നൊരുക്കത്തിൻറെ ഭാഗമായി എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  അടിയന്തരമായി വേണ്ട എല്ലാ മരുന്നുകളുടെയും ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ. എസ്. ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.
H1N1 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയതിനാൽ ചുമ, തൊണ്ടവേദന, പനി , ശരീരവേദന എന്നീ രോഗ ലക്ഷണങ്ങളോടുകൂടിയവർ ഉടൻ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിൽ ചികിത്സ തേടേണ്ടതാണ്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായും മൂക്കും മറച്ചുപിടിക്കുവാശ്രദ്ധിക്കണം. വീടിൻറെ പുറത്ത് പോയി വരുമ്പോൾ വ്യക്തിശുചിത്വം ഉറപ്പു വരുത്തണം.
 മഴക്കാലം വരുന്നതോടുകൂടി ഡെങ്കിപ്പനി കൂടുവാൻ സാധ്യത നിലനിൽക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പുവരുത്തണം. വീടും, പരിസരവും വെള്ളം കെട്ടിക്കിടക്കാതിരിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുകയും പരിസര ശുചിത്വം ഉറപ്പു വരുത്തുകയും വേണം.
 വയലുകളിലും കൃഷിയിടങ്ങളിലും ജോലിക്ക് ഇറങ്ങുന്നവർ എലിപ്പനിക്ക് എതിരെയുള്ള പ്രതിരോധ മരുന്ന് കഴിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഡോക്സിസൈക്ലിൻ മരുന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *