May 2, 2024

മഴ :വയനാട്ടിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു · 99 കുടുംബങ്ങളിലെ 431 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.

0
മഴ :വയനാട്ടിൽ 
 ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
· 99  കുടുംബങ്ങളിലെ 431 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.

കൽപ്പറ്റ
:
കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ രണ്ടും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒന്നും ക്യാമ്പുകളാണ് തുറന്നത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 91 കുടുംബങ്ങളിലെ 399 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്ക് അച്ചൂരാനം വില്ലേജിലെ വലിയപാറ ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് കൂടുതല്‍ ആളുകളുള്ളത്. 38 കുടുംബങ്ങളിലെ 164 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. കാവുമന്ദം വില്ലേജ് തരിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്യാമ്പില്‍ 13 കുടുംബങ്ങളിലെ 61 പേരും, കണിയാമ്പറ്റ വില്ലേജ് കണിയാമ്പറ്റ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ 19 കുടുംബങ്ങളിലെ 75 പേരുമുണ്ട്. മാനന്തവാടി താലൂക്ക് പേരിയ വില്ലേജിലെ ആലാറ്റില്‍ എ.യു.പി. സ്‌കൂള്‍ ഓള്‍ഡ് ബില്‍ഡിങില്‍ 6 കുടുംബങ്ങളിലെ 29 പേരും അയനിക്കല്‍ കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ 6 കുടുംബങ്ങളിലെ 30 പേരുമാണുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍  പൂതാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 9 കുടുംബങ്ങളിലെ 40 പേരും ക്യാമ്പിലുണ്ട്.

മഴക്കെടുതി നേരിടാന്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. മാനന്തവാടി താലൂക്ക് 04935 240231, വൈത്തിരി താലൂക്ക്- 04936 225229, സുല്‍ത്താന്‍ ബത്തേരി താലൂക്ക്- 04936 220296
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *