April 26, 2024

മുനീറിന്റെ വിയോഗം: തേരാളി നഷ്ടമായതിന്റെ വേദനയില്‍ വയനാട്ടിലെ വൃക്കരോഗികള്‍

0
Wyd 17 Muneer.jpg
മുനീറിന്റെ വിയോഗം: തേരാളി നഷ്ടമായതിന്റെ വേദനയില്‍  വയനാട്ടിലെ വൃക്കരോഗികള്‍
കല്‍പ്പറ്റ: മെസ്ഹൗസ് റോഡിലെ ചീനമ്പീടന്‍ കെ.ടി. മുനീറിന്റെ(50)  വിയോഗം വയനാട്ടിലെ വൃക്കരോഗികള്‍ക്കു തീരാവേദനയായി. ചികിത്സാസൗകര്യത്തിനും സഹായത്തിനുമായി അധികാരകേന്ദ്രങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന നേതാവിനെയാണ് മുനീറിന്റെ വേര്‍പാടിലൂടെ വൃക്കരോഗികള്‍ക്കു നഷ്ടമായത്. കിഡ്‌നി വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു മുനീര്‍. വൃക്കരോഗത്തോടു പൊരുതിക്കൊണ്ടായിരുന്നു മുനീറിന്റെ സംഘടനാപ്രവര്‍ത്തനം. ഡയാലിസിസിനു വിധേയനാകുന്ന ദിവസങ്ങള്‍ ഒഴികെ മുഴുവന്‍ സമയവും വൃക്കരോഗികള്‍ക്കായാണ് അദ്ദേഹം നിലകൊണ്ടത്. അവശത വകവയ്ക്കാതെ മുച്ചക്ര സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് മുനീര്‍ വൃക്ക രോഗികളെ സംഘടിപ്പിച്ചത്.  ചികിത്സാ ആനുകൂല്യത്തിനുവേണ്ടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ  നേതൃത്വത്തില്‍ വൃക്കരോഗികള്‍  മാസങ്ങള്‍ മുമ്പുൂ കളക്ടറേറ്റു പടിക്കല്‍ നടത്തിയ ധര്‍ണ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡയാലിസിസിനു ജില്ലയില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ അധികാരികള്‍ക്കു പ്രേരണയായതും വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മുനീര്‍ നടത്തിയ ഇടപെടലുകളാണ്. 
ജീവകാരുണ്യപ്രവര്‍ത്തനത്തിനു കല്‍പ്പറ്റ പൗരസമിതി മുനീറിനു പുരസ്‌കാരം നല്‍കിയിരുന്നു. കല്‍പ്പറ്റ ശാന്തി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഓണക്കാലത്തു ആദരിക്കാന്‍ ഒരുക്കം നടത്തുന്നതിനിടെയായിരുന്നു മരണം.
കൊടുവള്ളി കോളിതെറ്റത്തു പരേതനായ കെ.ടി. മുഹമ്മദു ഹാജി-സൈനബ ദമ്പതികളുടെ മകനാണ് മൂനീര്‍. ഭാര്യ സമീറയും മുഹമ്മദ് ജന്‍ഷര്‍, മുഹമ്മദ് അമല്‍, ഫാത്തിമ റന എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *