May 16, 2024

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണം: കർഷക സംഘം ജില്ലാ സമ്മേളനം വെള്ളമുണ്ടയിൽ തുടങ്ങി.

0
Img 20191110 Wa0147.jpg
വെള്ളമുണ്ട :
വർധിച്ച് വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കർഷകസംഘം വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തീർത്തും കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് വയനാട്ടിലേറെയും, വയനാടിന്റെ ആകെ ഭൂമിയിൽ 40 ശതമാനവും വനഭൂമിയാണ്. പ്രളയവും കാലവസ്ഥാ വ്യതിയാനവും കൃഷിക്ക് ആഘാതം വലുതാണ്. അതിൽ നിന്നെല്ലാം അതിജീവിക്കുന്ന കർഷകർ വന്യമൃഗശല്യത്തിന് മുന്നിൽ തളർന്നു പോകുകയാണ്.
             അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കാർഷികോൽപ്പന്നങ്ങളുടെ വിലക്കുറവും കർഷകനു മേൽ ഇടിത്തീയായിത്തീർന്നു. ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം ആവശ്യമാണ്. വയനാട്ടിൽ നാളിത് വരെ 135 ഓളം ആളുകൾ വന്യമൃഗങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിൽ മാത്രം 85 ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സി പി ഐ എം നേതാവ് കെ സി മണി കൊല്ലപ്പെട്ടത്, കോടിക്കണക്കിന് രൂപയാണ് കാർഷിക മേഖലയിൽ നഷ്ടമുണ്ടാകുന്നത്. കേരള സർക്കാർ വ ന്യൂ ഗ ശല്യ പരിഹാരത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട് .കാട്ടുമൃഗങ്ങളുടെ അക്രമണത്തിൽ കൃഷി നാശം സംഭവിക്കുന്നതിനും, മരണം സംഭവിക്കുന്നതിനും ധനസഹായം 10 ലക്ഷം വരെയാക്കി എൽ ഡി എഫ് സർക്കാർ ഉയർത്തിയിട്ടുണ്ട്. വനത്തിന് പുറത്ത് വെച്ച് പാമ്പ് കടിയേറ്റ് മരിച്ചാൽ 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകുന്നുണ്ട്.
നാശനഷ്ടങ്ങളുടെ വിതരണം പൂർണമായും കേരള സർക്കാരാണ് കൈക്കൊള്ളുന്നത്, കേന്ദ്ര വനം മന്ത്രാലയവും വന്യ മ്യഗശല്യത്തിന് പരിഹാരം കാണാൻ  തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *