May 17, 2024

കർഷക സംഘം വയനാട് ജില്ലാ സമ്മേളനം.: ഭാരവാഹി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച : വൈകിട്ട്‌ പ്രകടനവും റാലിയും.

0
Img 20191110 210257.jpg
വെള്ളമുണ്ട:
മണ്ണിൽ വിയർപ്പൊഴുക്കുന്ന  കർഷകരുടെ കരുത്തുറ്റ സമരസംഘടനയായ കേരള കർഷകസംഘത്തിന്റെ  ജില്ലാ സമ്മേളനത്തിന്‌ വെള്ളമുണ്ടയിൽ ആവേശത്തുടക്കം. വെള്ളമുണ്ട എട്ടേനാൽ  സിറ്റി ഓഡിറ്റോറിയത്തിൽ വി  കെ തങ്കപ്പൻ മാസ്‌റ്റർ നഗറിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഓമല്ലൂർ ശങ്കരൻ പ്രതിനിധി സമ്മേളനം  ഉദ്‌ഘാടനം  ചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ പി കെ സുരേഷ്‌ അധ്യക്ഷനായി. കെ ശശാങ്കൻ രക്തസാക്ഷി പ്രമേയവും  കെ എം വർക്കി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എ എൻ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ജില്ലാ  സെക്രട്ടറി കെ ശശാങ്കൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ബി സുരേഷ്‌ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു.  ടി ബി സുരേഷ്‌ (കൺവീനർ), കെ മുഹമ്മദ്‌ കുട്ടി, സി കെ ശിവരാമൻ, ലൈല അസീസ്‌, ടി മോഹനൻ, ഡോ. ജോസ്‌ ജോർജ്‌, അസൈനാർ (പ്രമേയം).   കെപി രാമചന്ദ്രൻ (കൺവീനർ), പി സുരേഷ്‌, പ്രകാശ്‌ ഗഗാറിൻ, എ ഇന്ദിര സി കെ ശങ്കരൻ, എൻ എം ആന്റണി (മിനുട്‌സ്‌). ബേബി വർഗീസ്‌ (കൺവീനർ), കെ ടി ജോസഫ്‌, ടി ടി സ്‌കറിയ, ലക്ഷ്‌മി രാധാകൃഷ്‌ണൻ, കെ എസ്‌ ഷിനു, വി ഹാരിസ്‌ (ക്രഡൻഷയൽ) എന്നിവരടങ്ങുന്ന വിവിധ സബ്‌കമ്മിറ്റികളെ തെരെഞ്ഞെടുത്തു. ജില്ലാ എക്‌സിക്യുട്ടീവ്‌ സ്‌റ്റിയറിങ് കമ്മിറ്റിയായി പ്രവർത്തിക്കുന്നു. പ്രസിഡന്റ്‌ പി കെ സുരേഷ്‌ പതാക ഉയർത്തിയതോടെയാണ്‌ രണ്ട്‌ ദിവസത്തെ സമ്മേളനത്തിന്‌ തുടക്കമായത്‌. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌,   സംസ്ഥാന എക്‌സിക്യുട്ടീവംഗം സി എച്ച്‌ കുഞ്ഞമ്പു എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ആറ്‌ ഏരിയകളിൽനിന്നും തെരെഞ്ഞെടുക്കപ്പെട്ട 192 അംഗങ്ങളും 27 ജില്ലാ കമ്മിറ്റിയംഗങ്ങളും ഉൾൾപ്പെടെ 219 പ്രതിനിധികളാണ്‌ സമ്മേളനത്തിലുള്ളത്‌. പി കൃഷ്‌ണപ്രസാദ്‌, എംഎൽഎമാരായ  സി കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു. കർകസംഘത്തിന്റെ ആദ്യകാല നേതാക്കളായ 13 പേരെ സമ്മേളനത്തിൽ ആദരിച്ചു.   പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ഗ്രൂപ്പ്‌ ചർച്ചയും  പൊതുചർച്ചയും ആരംഭിച്ചു. തിങ്കളാഴ്‌ച പൊതുചർച്ചയ്‌ക്ക്‌ മറുപടിയും പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും നടക്കും. അഭിവാദ്യങ്ങളും ഉണ്ടാവും. വൈകിട്ട്‌ എട്ടേനാലിൽ പ്രകടനവും പൊതുയോഗവും നടക്കും. സംസ്ഥാന പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻ നായർ ഉദ്‌ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *