May 17, 2024

സ്കൂള്‍ കലോത്സവ നഗരിയെ വര്‍ണ്ണാഭമാക്കി വിളംബരജാഥ

0
Img 20191111 Wa0149.jpg
പടിഞ്ഞാറത്തറ: നാല്‍പ്പതാമത് വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവങ്ങളുടെ ഭാഗമായുള്ള വിളംബര ജാഥ വര്‍ണ്ണാഭമായി. നാടന്‍ കലാ രൂപങ്ങളുടെയും വാദ്യ സംഘങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബര ജാഥയില്‍ ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, കുടുംബശ്രീ, സ്കൗട്ട് & ഗൈഡ്സ്, സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകള്‍, ജെ ആര്‍ സി, അധ്യാപകര്‍, രക്ഷിതാക്കള്‍, എന്നിവര്‍ക്കൊപ്പം പ്രദേശ വാസികളും പൊതു ജനങ്ങളും അണിനിരന്നു. ഒപ്പന, തിരുവാതിര, ദഫ്, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ കലാ രൂപങ്ങള്‍ ദൃശ്യ മനോഹരമായി. വിളംബര ജാഥ കല്‍പ്പറ്റ ഡി വൈ എസ് പി, ടി പി ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ, വൈസ് പ്രസിഡന്‍റ് എ പ്രഭാകരന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം പി നൗഷാദ്, കെ മിനി, അനില തോമസ്, എന്‍ വിമല, പി കെ അസ്മത്ത്, അഡ്വ. ഒ ആര്‍ രഘു, എ എന്‍ പ്രഭാകരന്‍, ശകുന്തള ഷണ്‍മുഖന്‍, പി സി മമ്മുട്ടി, ശാന്തിനി ഷാജി, എ കെ ബാബു, ഉഷ ആനപ്പാറ, ആസ്യ ചേരാപുരം, ബുഷ്റ ചുണ്ടക്കണ്ടി, കെ ഹാരിസ്, സി ഇ ഹാരിസ്, ജോസഫ് പുല്ലുമാരിയില്‍, പി ജി സജേഷ്, എ പി ഇബ്രാഹിം, നാസര്‍ തോടന്‍, വി അബു, പി അബു, ടി ജെ പുഷ്പ്പവല്ലി, സി പി ആലീസ്, പി സുധീര്‍കുമാര്‍, എ എന്‍ പരമേശ്വരന്‍, പി കെ ദേവസ്യ, അബ്രഹാം കെ മാത്യു, വില്‍സന്‍ തോമസ്, നജീബ് മണ്ണാര്‍, സുനില്‍ അഗസ്റ്റിന്‍, എം പി അബൂബക്കര്‍, കെ പി പ്രമീള, പ്രദീപന്‍ മാസ്റ്റര്‍, കളത്തില്‍ മമ്മൂട്ടി, ഷമീം പാറക്കണ്ടി, സി കെ ബാവ, പി ബിജുകുമാര്‍, പി വി സുമേഷ്, പി വിനോദ്കുമാര്‍, പി എന്‍ മിനി, അനില്‍, കവിത, രജനി, സരിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി….
മീഡിയ റൂം ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം പി നൗഷാദ് നിര്‍വ്വഹിച്ചു. കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഷമീം പാറക്കണ്ടി, സി കെ ബാവ, പി ബിജുകുമാര്‍, പി വി സുമേഷ്, പി വിനോദ്കുമാര്‍, നാസര്‍, എ പി ഇബ്രാഹിം, ജന്‍സി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നജീബ് മണ്ണാര്‍ സ്വാഗതവും അബു വിന്നര്‍ നന്ദിയും പറഞ്ഞു.
കലവറ നിറക്കല്‍ ജില്ലാ പഞ്ചായത്ത് അംഗം പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. എ എന്‍ പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പി ജി സജേഷ് സ്വാഗതവും വിന്‍സന്‍ തോമസ് നന്ദിയും പറഞ്ഞു. സി കെ അബ്ദുള്‍ ഗഫൂര്‍, ജിജിത് സി പോള്‍, മുഹമ്മദ്, പി കെ അഷ്മല്‍, ജോസ് തുടങ്ങിയര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *