May 17, 2024

അവൾ ജഡ്ജിയാകണമെന്ന് മോഹിച്ചു;മറ്റാർക്കും ഈ ഗതി ഉണ്ടാവരുത് : ഷഹ്​ലയുടെ ഉമ്മ

0
Img 20191125 Wa0136.jpg
ബത്തേരി :  അകാലത്തിൽ വേർപിരിഞ്ഞ മകളെ കുറിച്ച് ഓർക്കുമ്പോൾ ആ ഉമ്മയുടെ മനസ്സ് നീറുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന  ഷെഹ്​ല വലുതാകുമ്പോൾ ജഡ്ജി ആകണം എന്ന് പറയുമായിരുന്നു. അഭിഭാഷകരായ ഉമ്മയും ഉപ്പയും അവരിൽ നിന്നാണ് അവൾക്ക് ആ ആഗ്രഹം തോന്നിയത്. എന്നാൽ ആ  ആഗ്രഹം നേടിയെടുക്കാൻ ഇനി ൻറെ മോൾ ഇല്ല.   നെഞ്ച് നുറുങ്ങുന്ന വേദനയിൽ ഉമ്മ പറഞ്ഞു നിർത്തി.
        മകളെ നഷ്ടമായി. ഇനി മറ്റാർക്കും ഈ ഗതി ഉണ്ടാവരുത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവർ കൂട്ടിച്ചേർത്തു.   വയനാട്ടിൽ ഇനി ചികിത്സ ലഭിക്കാതെ ഒരാളും മരിക്കരുത്. അതിനായി ഉടൻ തന്നെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണം. മകൾക്ക് പാമ്പുകടിയേറ്റെന്നും ബത്തേരി സർക്കാർ ആശുപത്രിയിലാണ് ഉള്ളതെന്നും പറഞ്ഞാണ് ഭർത്താവ് അബ്ദുൽ അസീസ് വിളിച്ചത്. ഉമ്മ പേടിക്കണ്ട, ഒന്നുമില്ലെന്ന് അവളും പറഞ്ഞു. പക്ഷേ പിന്നീട് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. കണ്ണടഞ്ഞ് പോകാതിരിക്കാൻ മകൾ പണിപ്പെട്ടുവെന്നും തന്റെ കൈകൾ കോർത്ത് പിടിച്ചാണ് മകൾ മരണത്തിലേക്ക് പോയതെന്നും സജ്ന വേദനയോടെ ഓർക്കുന്നു. ഷഹ് ലയുടെ മരണത്തിൽ കേരളം മുഴുവൻ നീറുകയാണ്. സ്കൂളിനെതിരെ വിദ്യാർഥികളടക്കം രംഗത്തെത്തിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *