May 2, 2024

ക്ഷീര കര്‍ഷക മേഖലയെ സംരക്ഷിക്കണം:ക്ഷീരകര്‍ഷക കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി )

0
നടവയല്‍: നാളിതു വരെയില്ലാത്ത പ്രതിസന്ധികളിലേക്ക് നീങ്ങുന്ന ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്ന് ക്ഷീരകര്‍ഷക കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) ബത്തേരി താലൂക്ക് മണ്ഡലം, പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു.
ക്ഷീര മേഖലയിലേക്ക് കടന്നുവന്ന അനേകം പേര്‍ ആത്മഹത്യയുടെ വക്കിലാണ്. പലരും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഈ മേഖല ഒഴിവാക്കുകയും ചെയ്തു. ഉല്‍പാദന ചിലവും വരവും തമ്മില്‍ പൊരുത്തപ്പെടാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അവസ്ഥയിലാണ് കര്‍ഷകര്‍.
    മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരമേഖല ഉള്‍പ്പെടുത്തി പല പദ്ധതികള്‍ ചെയ്യുന്നുണ്ട്. ഈ രീതി പഞ്ചായത്തില്‍ കൂടി വ്യാപിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തീറ്റപുല്‍ കൃഷി, കുളം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കാലി വളര്‍ത്തല്‍ തുടങ്ങിയവ തൊഴിലുറപ്പിന്റെ ഭാഗമാക്കണം. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഇടപെടാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.ഒ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ബത്തേരി താലൂക്ക് പ്രസിഡന്റ് ഷാന്റി ചേനപ്പാടി അദ്ധ്യക്ഷത വഹിച്ചു. ബാബു, റജി, ജോര്‍ജ്കുട്ടി, ജോസ്, ഷാജി വെച്ചുവെട്ടിക്കല്‍, സ്‌കറിയ, ഷാജി, അബു, ബാബു, സതീശന്‍, ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *