May 2, 2024

ആദിവാസി വൃദ്ധനെ കടുവ കൊന്നു തിന്നു: സംഭവം വയനാട്ടിൽ

0
കൽപ്പറ്റ: 

വനത്തിൽ വിറകുശേഖരിക്കാന്‍ പോയ ആദിവാസി വൃദ്ധനെ കടുവ കൊന്നുഭക്ഷിച്ചു. ബത്തേരി  വടക്കാനാട് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ മാസ്തി എന്ന ജടയ(58)നെയാണ് കടുവ കൊന്നു തിന്നത്.. കാണാതായതിനെ തുടര്‍ന്ന്  ജനപ്രതിനിധികളം നാട്ടുകാരും വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് പകുതി ഭക്ഷിച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ്പ്രതിഷേധവുമായെത്തിയ പ്രദേശവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനുശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.വിറകുശേഖരിക്കുന്നതിനായി  പോയ ഗോത്രവിഭാഗം വൃദ്ധനെയാണ് കടുവ കൊന്നു പാതി ഭക്ഷിച്ചത്. മാസ്തി ചൊവ്വാഴ്ചയാണ് വിറകുശേഖരിക്കുന്നതിന്നായി കോളിനിയോട് ചേര്‍ന്നുള്ള വനത്തില്‍ പോയത്.തുടര്‍ന്ന്  വൈകിട്ടും കാണാതായതിനെതുടര്‍ന്ന് വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് ബുധനാഴ്ച  രാവിലെ ജനപ്രതിനിധികളും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന നടത്തിയ തിരച്ചിലാലാണ് വീ്ട്ടില്‍ നിന്നും മൂന്നൂറുമീറ്റര്‍ വനത്തിന്റെ ഉള്ളിലായി പകുതി കടുവ ഭക്ഷിച്ച നിലയില്‍ മാസ്തിയുടെ ജഢം കണ്ടെത്തിയത്. സംഭവമറിഞ്ഞ് വനംവകുപ്പ് മേധാവി സി കെ ആസിഫ് അടക്കമുള്ള വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. എന്നാല്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. മരണപ്പെട്ട മാസ്തിയുടെ കുടുംബത്തിന് അടിയന്തരമായി പത്ത്ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, കൂടാതെ കാട്ടുനായിക്ക വിഭാഗമായതിനാല്‍ 15 ലക്ഷം രൂപകൂടി നഷ്ടപരിഹാമായി നല്‍കണമെന്നും കുടുംബത്തിന്റെ ആശ്രിതരില്‍ ഒരാള്‍ക്ക് വനംവകുപ്പില്‍ ജോലി, നരഭോജിയായ കടുവയെ പിടികൂടണം, വനംവകുപ്പ് അടച്ച പച്ചാടി നാലാംമൈല്‍ റോഡ് തുറക്കണം എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ഇവിടെ നിന്നും മാറ്റാന്‍ സമ്മതിക്കുകയുളളുവെന്നും നാട്ടകാര്‍ പറഞ്ഞു. തുടര്‍ന്ന സ്ഥലത്തെത്തിയ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ സ്ഥലത്തെത്തി ഫോണ്‍മുഖാന്തരം വനംവകുപ്പുമന്ത്രിയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുകയും പിന്നീട് രേഖാമൂലം വനംവകുപ്പ് നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങല്‍ എഴുതി നല്‍കുകയും ചെയ്തതിനുശേഷമാണ് തുടർ നടപടികൾ  സ്വീകരിച്ചത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *