May 6, 2024

വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം നാളെ തുടങ്ങും.: പ്രധാന തിരുനാൾ 11,12 തിയതികളിൽ.

0
Img 20200101 Wa0265.jpg
തെക്കേ ഇന്ത്യയിലെ  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം 2020 ജനുവരി 2 മുതൽ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ആർഭാട രഹിതമായും ഗ്രീൻ പ്രേട്ടോക്കോൾ  പാലിച്ചുമാണ് തിരുനാൾ നടത്തുന്നത്. 
 
ജനുവരി 2  ന് വൈകുന്നേരം 4.30-ന് കൊടിയേറ്റത്തിന്  ഫാ.. മാർട്ടിൻ ഇലഞ്ഞി പറമ്പിൽ നേതൃത്വം നൽകും. തുടർന്ന് 
ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവക്ക് ഫാ: പോൾ ആൻഡ്രൂസ് കാർമ്മികത്വം വഹിക്കും. 
ഓരോ ദിവസവും ഓരോ നിയോഗത്തിലാണ് തിരുനാൾ കർമ്മങ്ങൾ നടക്കുകയെന്ന് ഇവർ പറഞ്ഞു.   എല്ലാ ദിവസവും രാവിലെ 6.45, 11 മണി, വൈകുന്നേരം 4.45 എന്നീ സമയങ്ങളിൽ 
കുർബാനയും   
 ഉച്ചക്ക്  നേർച്ച ഭക്ഷണവും ഉണ്ടാകും.  
 : 11, 12 തിയതികളിലാണ്  പ്രധാന തിരുനാൾ .
13 വരെ എല്ലാ ദിവസവും ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവയുണ്ടാകും.'
ജനുവരി 11-ന് രാവിലെ 6.45 ന് ദിവ്യബലിക്ക് ഫാ. സനൽ ലോറൻസ്, 9 മണിക്ക് മോൺസിഞ്ഞോർ വിൻസന്റ് അറക്കൽ, 11 മണിക്ക് ഫാ: ഡാനി ജോസഫ്, 2 മണിക്ക് ഫാ: ആന്റണി പുഷ്പരാജ്,  വൈകുന്നേരം 4.45-ന് ഫാ: ജെറോം ചിങ്ങന്തറ,  ഫാ: അനിൽ ജോസഫ്, എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, വാഴ് വ്, നേർച്ച ഭക്ഷണം എന്നിവയുണ്ടാകും. ജനുവരി 12-ന്  രാവിലെ 6.30-ന് ഫാ: ഡേവിഡ് റോഡ്രിഗ്സ്, 7.30-ന് ഫാ. ഡോ: മിൽട്ടൺ ജേക്കക്കബ്ബ് നെടുനിലത്ത്,  8.30-ന് ഫാ. ഡോ.. അലക്സ് കളരിക്കൽ,  10.30-ന് കോഴിക്കോട് രൂപതാ മെത്രാൻ ഡോ: വർഗീസ് ചക്കാലക്കൽ എന്നിവരും വൈകുന്നേരം 4.30 ന് മോൺ ഡോ: തോമസ്  പനക്കലും തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും. വൈകുന്നേരം 6.3o – ന് വർണ്ണ ശബളമായ നഗര പ്രദക്ഷിണവും നടക്കും. 
വികാരി ഫാ. മാർട്ടിൻ ഇലഞ്ഞി പറമ്പിൽ ,
തിരുനാൾ കമ്മിറ്റി കൺവീനർ

മാനുവൽ പുളിക്കായത്ത്,

പാരീഷ് കൗൺസിൽ സെക്രട്ടറി

ജോയി കളത്തിപറമ്പിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ
വിൻസി വില്യംസ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *