May 7, 2024

പുതുവത്സര ദിനത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി തരിയോട് ജി എല്‍ പി സ്കൂള്‍

0
Img 20200101 135101.jpg
 
കാവുംമന്ദം: പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗത്തിനെതിരെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെയും പ്രകൃതിക്കുണ്ടാകുന്ന നാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുമായി തരിയോട് ജി എൽ പി സ്കൂൾ വിദ്യാർഥികൾ സന്ദേശ റാലിയും ഫ്ലാഷ് മോബും നടത്തി. പ്രധാനാധ്യാപിക പി കെ റോസ്‌ലിന്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നല്‍കി. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
അനുദിനം വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍ തോതില്‍ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. കാവുമന്ദം എച്ച് എസ് ജംഗ്ഷനിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഉള്‍പ്പെടെ, പിഞ്ചുകുട്ടികൾ പ്ലാസ്റ്റിക്കിനെതിരെ നടത്തിയ ബോധവത്കരണം കാണികൾക്ക് വേറിട്ട ഒരനുഭവമായി. പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുന്ന ജനുവരി ഒന്നിന് തുടക്കം കുറിച്ച പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിന്‍ വ്യത്യസ്തമായ പരിപാടികളോടെ തുടര്‍ന്നും സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തും. പരിപാടിയില്‍ വെച്ച് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന റാലിക്ക് സന്തോഷ് കോരംകുളം, സിനി അനീഷ്, ലീന ബാബു, സി പി ശശികുമാര്‍, എം പി കെ ഗിരീഷ്കുമാര്‍, സി സി ഷാലി, പി ബി അജിത, ഷമീന ഫൈസല്‍, ടി സുനിത, സൗമ്യ ലോപ്പസ്, സില്‍ന, വി പി ചിത്ര, ഷാലു തോമസ്, സ്മൈല ബിനോയ്, ജസീന ജംഷിദ്, ഉസ്മാന്‍, ഭാരതി കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *