May 19, 2024

പ്രവാചകനെക്കുറിച്ച് ഖത്തര്‍ മലയാളിയുടെ ആല്‍ബം ശ്രദ്ധേയമാകുന്നു

0
Img 20201029 Wa0178.jpg
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ :  പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതസന്ദേശവും അധ്യാപനങ്ങളും പ്രമേയമാക്കി ഖത്തര്‍ മലയാളിയായ യൂസുഫ് പുലാപ്പറ്റ രചിച്ച് നരേന്‍ പുലാപറ്റ ആലപിച്ച പ്രിയ ഹബീബേ , സലാം എന്ന ആല്‍ബം ശ്രദ്ധേയമാകുന്നു. ഇന്നലെ യു ട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം മണിക്കൂറുകള്‍ക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. മീലാദുന്നബിയുടെ പശ്ചാത്തലത്തില്‍ ആല്‍ബത്തിന്റെ പ്രസക്തിയും പ്രാധാന്യവുമേറുകയാണ്. മികച്ച വരികള്‍, അനുയോജ്യമായ ആലാപനം എന്നാണ് ആല്‍ബത്തെക്കുറിച്ച് സഹൃദയ ലോകം വിലയിരുത്തുന്നത്.
പ്രവാചകന്‍ സാധിച്ചെടുത്ത സാംസ്‌കാരിക വിപ്‌ളവവും ഉദ്‌ഘോഷിച്ച മഹത്തായ ജീവിത പാഠങ്ങളും ലളിതമായി വരച്ചുവെക്കുന്ന കവിത വശ്യമനോഹരമായ ആലാപനത്തിലൂടെ യൂസുഫിന്റെ നാട്ടുകാരനായ നരേന്‍ പപലാപ്പറ്റ അത്യാകര്‍ഷകമാക്കിയിരുന്നു. പ്രവാചക ജീവിതത്തെ അടുത്തറിയുവാനും മഹത്തായ സന്ദേശങ്ങള്‍ പെറുക്കിയെടുക്കുവാനും സഹായകമായ കവിത എന്നതാണ് യൂസുഫിന്റെ രചനയെ ഏറെ ശ്രദ്ധേയമാക്കുന്നത്.
സമകാലിക ലോകത്ത് പ്രവാചക നിന്ദയും അതിക്ഷേപങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ പ്രവാചകന്റെ മാതൃകാപരമായ ജീവിതവും സന്ദേശവും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.. ലോകത്തിനാകമാനം കാരുണ്യമായവതരിച്ച പ്രവാചകന്‍ സ്‌നേഹം, ദയ , ആര്‍ദ്രത, സഹകരണം തുടങ്ങിയ മഹിത ഗുണങ്ങളാണ് നട്ടുവളര്‍ത്തിയത്. സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവും ശാക്തീകരണവും പ്രായോഗികമായി കാണിച്ച പ്രവാചകന്‍ സമൂഹത്തിന്റെ മൊത്തം ക്ഷേമവും അഭിവൃദ്ധിയുമാണ് ലക്ഷ്യം വെച്ചത്. അയല്‍പക്ക ബന്ധത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും വേറിട്ട മാതൃക സമ്മാനിച്ച പ്രവാചകന്‍ മനുഷ്യരോട് മാത്രമല്ല ജന്തുക്കളോട് പോലും കാരുണ്യമാണ് ഉദ്‌ഘോഷിച്ചത്.
എക്കാലത്തും സൗരഭ്യവും വെളിച്ചവുമേകുന്ന പ്രവാചക സന്ദേശങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെയാണ് മനുഷ്യരുടെ രക്ഷയും സമാധാനവും സാക്ഷാല്‍ക്കരിക്കാനാവുകയൈന്നാണ് പ്രിയ ഹബീബേ സലാം എന്ന കവിത അടയാളപ്പെടുത്തുന്നത്. സന്ദേശവും സ്തുതിയും സമന്വയിക്കുന്ന കവിത പ്രവാചകസ്‌നേഹത്തിന്റെ മനോഹരമായ ആവിഷ്‌ക്കാരമാണ്.
യൂസുഫിന്റെ സഹധര്‍മിണി ഫസ്‌ന യുസൂഫാണ് ആല്‍ബത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
ഖത്തര്‍ മ്യൂസിയം അതോരിറ്റിയിലെ പ്രൊക്യുര്‍മെന്റ് ഓഫീസറായ യൂസുഫ് കഴിഞ്ഞ 25 വര്‍ഷമായി ഖത്തറിലാണ് . ഖത്തറിലെ മഅ്ഹദുദ്ദീനിയില്‍ നിന്നും റാങ്കോടെ പഠനം പൂര്‍ത്തിയാക്കിയ യൂസുഫ്
ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും 2004 ല്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് ബിരുദം നേടിയത്. മജ്‌ലിസ് തഅ്‌ലീമില്‍ ഇസ് ലാമി കേരളള യുടെ പരീക്ഷയില്‍ റാങ്ക് നേടിയാണ് ഖത്തറില്‍ ഉപരിപഠനത്തിനെത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *