April 26, 2024

ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ അവരെ വഞ്ചിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത് ; രമേശ്‌ ചെന്നിത്തല

0
Images 2021 03 15t162840.468

മാനന്തവാടി : കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ ഒന്നടങ്കം പല വാഗ്ദാനങ്ങളും നൽകി എൽഡിഎഫ് സർക്കാർ ചതിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ സർക്കാർ അവരെ ഒഴിവാക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരെയും കർഷകരെയും ദ്രോഹിക്കുന്ന നടപടികൾ അല്ലാതെ മറ്റൊന്നും തന്നെ കഴിഞ്ഞ അഞ്ചുവർഷവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കാർഷിക വിളകളുടെ വിലയിടിവ് കാരണം കർഷകർ ദുരിതമനുഭവിക്കുമ്പോൾ ഇതിന് പരിഹാരം കാണാതെ ഒളിച്ചുകളി നടത്തുകയാണ് സർക്കാർ. കഴിഞ്ഞ അഞ്ചുവർഷം മുമ്പ് വയനാട്ടിൽ യുഡിഎഫ് സർക്കാർ മെഡിക്കൽ കോളേജിനായി തറക്കല്ലിട്ടെങ്കിലും പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഒരു കെട്ടിടം പോലും നിർമ്മിക്കാൻ തയ്യാറായിട്ടില്ല. അവസാന മന്ത്രിസഭയിൽ മെഡിക്കൽ കോളേജ് പ്രഖ്യാപിക്കുകയാണ് അവർ എവിടെയാണ് സ്ഥിരമായി സ്ഥാപിക്കുക എന്ന് പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് മെഡിക്കൽ കോളേജിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പറഞ്ഞു. വയനാട് അടക്കമുള്ള സ്ഥലങ്ങളിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ ജീവിതനിലവാരം എൽഡിഎഫ് ഭരണം മൂലം ദുരിതത്തിലായിരിക്കുകയാണ്. കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ഉജ്വലവും ജനകീയവുമായ സ്ഥാനാർഥി പട്ടികയാണ് ഇപ്രാവശ്യം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കുമാണ് ഇത്തവണ പ്രാധാന്യം നൽകിയിരിക്കുന്നത്. അഡ്വ.എം.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്.കണ്‍വീനര്‍ പടയന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു.പി.പി.എ കരീം, സുനില്‍ മടപ്പള്ളി, കെ.സി.മായന്‍ ഹാജി, എം.സി.സെബാസ്റ്റ്യന്‍, പി.കെ.അസ്മത്ത്, എ.പ്രഭാകരന്‍ മാസ്റ്റര്‍, കടവത്ത് മുഹമ്മദ്, സി.അശ്രറഫ് ,ഭൂപേഷ്, വി.എ.മജീദ്, ജോസഫ് കളപ്പുരക്കല്‍, ചിന്നമ്മ ജോസ്, എം ജി.ബിജു.പി.കെ. .അമീന്‍ ,കടവത്ത് ഷറഫുദ്ദീന്‍, പി.വി.എസ്.മൂസ്സ, കെ.ജെ. പൈലി,ഹാരിസ് കാട്ടിക്കുഌ, ജോസ് തലച്ചിറ ,കെ.എ.ആന്റണി, സി.കെ.രത്‌നവല്ലി ,എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, അഡ്വ ജവഹര്‍, ജേക്കബ് സെബാസ്റ്റ്യന്‍, പി.ഷംസുദ്ദീന്‍, കേളോത്ത് അബ്ദുള്ള,.വള്ളിയാട്ട് അബ്ദുള്ള, സൗജത്ത് ഉസ്മാന്‍, സെല്‍മ മോയി, പി.വി.ജോര്‍ജ്, പി ചന്ദ്രന്‍, വി.വി.നാരായണവാര്യര്‍, ഡെന്നീസണ്‍ കണിയാരം, മാര്‍ഗരറ്റ് തോമസ്, സില്‍വി തോമസ്, മുതിരമായന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *