അവധിക്കാല പോറ്റിവളര്‍ത്തല്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു


Ad
സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല ശിശുസംരക്ഷണ യൂണിറ്റ്' “സ്‌നേഹ വീട്-2021” എന്ന പേരില്‍ അവധിക്കാല പോറ്റിവളര്‍ത്തല്‍ (Foster Care)പദ്ധതി  ജില്ലയില്‍ നടപ്പിലാക്കുന്നു. സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ കഴിയുന്ന കുഞ്ഞിനെ മറ്റൊരു കുടുംബത്തിന്റെ സ്‌നേഹത്തിലും അന്തരീക്ഷത്തിലും വളരുന്നതിനായി ഹ്രസ്വകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ പോറ്റിവളര്‍ത്താന്‍ നല്‍കുന്നതാണ് പദ്ധതി. കുഞ്ഞിന്റെ പൂര്‍ണ്ണമായ സംരക്ഷണവും സുരക്ഷിതത്വവും പോറ്റിവളര്‍ത്തല്‍ കാലയളവില്‍ ഫോസ്റ്റര്‍ രക്ഷിതാവിന്റെ  ഉത്തരവാദിത്വമാണ്. ഫോസ്റ്റര്‍ കെയര്‍ അപേക്ഷാ ഫോറം വയനാട് ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ നിന്നും ലഭിക്കും. വയനാട് ജില്ലയില്‍ സ്ഥിരതാമസക്കാരായ 35 വയസ്സിനുമേല്‍ പ്രായമുള്ള കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍, ദമ്പതികള്‍, ഏകരക്ഷിതാക്കള്‍, എന്നിവര്‍ക്ക് കുട്ടികളെ പോറ്റിവളര്‍ത്തുന്നതിനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്(ആധാര്‍കാര്‍ഡ്/ ഇലക്ഷന്‍ ഐഡികാര്‍ഡ്/ പാസ്‌പോര്‍ട്ട്), ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 30.03.2021 അപേക്ഷ ഫോറത്തിനും കുടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട വിലാസം : ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി, വയനാട്, ഫോണ്‍-04936 246098,.7012271899.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *