May 14, 2026

കോളനികളിൽ കഫ ജ്വര കുടിനീരുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20210517-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
*കോളനികളിൽ കഫ ജ്വര കുടിനീരുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്*

സുൽത്താൻ ബത്തേരി :കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡ് ചികിത്സയ്ക്കായി നിഷ്കർഷിച്ചിട്ടുള്ള സിദ്ധ മരുന്നായ കഫ ജ്വര കുടിനീർ, പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീർ എന്നിവ കോവിഡ് മഹാമാരി പടർന്നു പിടിച്ച പുഞ്ചവയൽ കുറുമ കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ വിതരണം ചെയ്തു. തീവ്രത കുറഞ്ഞ കോവിഡ് പോസിറ്റീവ് രോഗികൾക്ക് കഫ ജ്വര കുടിനീർ അതീവ ഫലപ്രദമാണെന്ന് ഡോ അരുൺ ബേബി പ്രസ്താവിച്ചു. മഴക്കാല രോഗങ്ങൾക്കെതിരെയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആര്യവേപ്പില, മഞ്ഞൾ,കുന്തിരിക്കം ഇരുവേലി, വയമ്പ് മുതലായ ഔഷധ സസ്യങ്ങൾ പുകച്ചു ധൂപ സന്ധ്യയും നടത്തി. വാർഡ് മെമ്പർ ടിജി ചെറു തോട്ടിൽ, ആശ വർക്കർ വിജയ, ട്രൈബൽ പ്രൊമോട്ടർ ധന്യ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *