April 27, 2024

ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി: മലബാര്‍ മീറ്റ് ചിക്കന്‍ സമൂസ വിപണിയില്‍

0
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി: മലബാര്‍ മീറ്റ് ചിക്കന്‍ സമൂസ വിപണിയില്‍

ലോക്ഡൗണ്‍ കാലത്ത് പുതിയ ഉത്പ്പന്നങ്ങളുമായി മലബാര്‍ മീറ്റ് ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ സജീവമാകുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാംസം കേരളത്തിലെത്താന്‍ പ്രതിസന്ധി നേരിടുമ്പോഴാണ് ബ്രഹ്മഗിരി മലബാര്‍ മീറ്റ് മാംസ വിപണിയില്‍ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ എത്തിക്കുന്നത്. ചിക്കന്‍, ബീഫ്, മട്ടണ്‍, താറാവ് എന്നീ മാംസങ്ങള്‍ക്കൊപ്പം മാംസം ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. ലോക് ഡൗണ്‍ പ്രതിസന്ധിയിലും കൃത്യമായ മാനദണ്ഡങ്ങളും ശുചിത്വവും പാലിച്ച് നൂറോളം ജീവനക്കാരാണ് മലബാര്‍ മീറ്റില്‍ മാംസ സംസ്‌ക്കരണവും ഉത്പ്പാദനവും നടത്തുന്നത്.
കട്ട്ലെറ്റ്, ബര്‍ഗര്‍ പാറ്റീസ്, മറ്റ് ഉത്പ്പന്നങ്ങള്‍ എന്നിവ കൂടാതെ ചിക്കന്‍ സമൂസയും മലബാര്‍ മീറ്റ് വിപണിയിലെത്തിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും ബ്രഹ്മഗിരി എക്സിക്യൂട്ടിവ് അംഗവുമായ സുരേഷ് താളൂര്‍ ഉത്പ്പന്നത്തിന്റെ വിപണി ലോഞ്ചിങ് നിര്‍വഹിച്ചു. 500 ഗ്രാമിന് 150 രൂപയാണ് വിപണി വില. ഇതിന് മുന്നോടിയായി മസാല പുരട്ടിയ കാടയും മലബാര്‍ മീറ്റ് പുറത്തിറക്കിയിരുന്നു. 
ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച പരിപാടിയില്‍ ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടീവ് 
ഓഫീസര്‍ പി.എസ്. ബാബുരാജ് അധ്യക്ഷനായി. ഫുഡ് ടെക്നോളജിസ്റ്റ് അമലു കെ. വര്‍ഗീസ് ഉത്പ്പന്നം പരിചയപ്പെടുത്തി. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി. ആര്‍. സുജാത, ജനറല്‍ മാനേജര്‍ 
അനു സ്‌കറിയ, ടി.ബി. സുരേഷ്, സുബിന്‍ വി.എസ്, കെ.എം. മത്തായി, അനൂപ് പി.എം, 
ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *