കോവിഡ്- പുതുക്കിയ മാനദണ്ഡം ; എടവകയിൽ വ്യാപാരി യോഗം വിളിച്ചുചേർത്തു


Ad
കോവിഡ്- പുതുക്കിയ മാനദണ്ഡം ; എടവകയിൽ വ്യാപാരി യോഗം വിളിച്ചുചേർത്തു

എടവക : പുതുക്കിയ കോവിഡ് മാനദണ്ഡമനുസരിച്ചുള്ള ഇളവുകളും നിയന്ത്രണങ്ങളും നടപ്പിൽ വന്നതോടെ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് എടവക ഗ്രാമ പഞ്ചായത്ത് , വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി പോലീസ് സബ് ഇൻസ്പെക്ടർ എം.നൗഷാദ് വ്യാപാര സ്ഥാപനങ്ങളിൽ നടപ്പിലാകേണ്ട നടപടി ക്രമങ്ങൾ വിശദീകരിച്ചു.
ചിട്ടയായ ആസൂത്രണത്തിലൂടെ ഒന്നാം ഘട്ട വാക്സിനേഷൻ വിജയകരമായി പൂർത്തീകരിക്കുവാൻ നേതൃത്വം നൽകിയ ഭരണസമിതിയെ വ്യാപാരി സമൂഹം അഭിനന്ദിച്ചു. പഞ്ചായത്തിന്റെ എല്ലാവിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സംഘടന ഭാരവാഹികൾ പിന്തുണ അറിയിച്ചു. കോവിഡ് വിമുക്തയിടങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി എടവകയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇതര പഞ്ചായത്തുകാർക്കുമായി പ്രത്യേക വാക്സിനേഷൻ ക്വാമ്പുകൾ സംഘടിപ്പിക്കുവാനും കച്ചവട സ്ഥാപനങ്ങളിലെ മുഴുവൻ പേരും വാക്സിൻ സ്വീകരിച്ചു എന്നു കാണിക്കുന്ന ക്വൂ ആർ കോഡ് സഹിതമുള്ള ബോർഡുകൾ പ്രദർശിപ്പിക്കുവാനും ആൾകൂട്ടം ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനും തീരുമാനമായി.
വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി , വാർഡ് മെമ്പർ സി.എം.സന്തോഷ് , സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ, വ്യാപാര സംഘടന പ്രതിനിധികളായ വി.സി. അഷ്റഫ്, കെ.ടി. അഷ്റഫ്, സന്തോഷ് ദ്വാരക, ഷാനി കൃഷ്ണ, മഷൂദ് തങ്ങൾ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *