ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു


Ad
മാനന്തവാടി :കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഗോപൂജ, വൃക്ഷ പൂജ, നദീവന്ദനം, കർഷക വന്ദനം , കുട്ടികൾക്കായി വിവിധ ഓൺലൈൻ മത്സര പരിപാടികൾ ” ശ്രീ കൃഷ്ണ കലാസന്ധ്യ “- സാംസ്കാരിക സമ്മേളനങ്ങൾ എന്നിവ നടന്നു. 
വീടുകളിൽ കൃഷ്ണകുടീരം ഒരുക്കിയും, കൃഷ്ണപൂക്കളം, കണ്ണനൂട്ട് തുടങ്ങിയ പരിപാടികൾ നടത്തിയും നൂറുകണക്കിന് വീടുകളിൽ ആഘോഷം നടന്നു.
വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണയും ആഘോഷ പരിപാടികൾ ഓരോ വീടുകളും അമ്പാടികളായി മാറി. കോവിഡ് മാനദണ്ഡം പാലിച്ച് 5 വീടുകൾ കേന്ദ്രീകരിച്ച് അമ്പാടി മുറ്റങ്ങൾ ഒരുക്കിയും . അവിടെ ഭജന, ഉറിയടി, ഗോപികാ നൃത്തം തുടങ്ങിയവ സംഘടിപ്പിച്ചും പരിപാടികൾ നടന്നു വരുന്നു ഏതാണ്ട് 3500 വീടുകളിലായി 5000 ത്തോളം കൃഷ്ണ വേഷങ്ങളാണ് ജില്ലയിൽ ഒരുങ്ങിയിട്ടുള്ളത്. ജന്മാഷ്ടമി സന്ദേശത്തിന് ശേഷം വൈകിട്ടോടെ പരിപാടികൾ അവസാനിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *