അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് വൈകിട്ട്കേരളത്തില്‍ നിന്നും ദൃശ്യമാകു


Ad
അന്താരാഷ്ട്ര ബഹിരാകാശ നിലയം  ഇന്ന് വൈകിട്ട് കേരളത്തിൽ നിന്നും ദൃശ്യമാകും
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒക്ടോബര്‍ 20 വരെ കേരളത്തില്‍ നിന്നും ദൃശ്യമാകും.
തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ വ്യാഴാഴ്ച വൈകിട്ട് 6.45ന് നിലയം കടന്ന് പോകുന്നത് കാണാം. പരമാവധി മൂന്ന് മിനുട്ട് നേരത്തേക്ക് മാത്രമേ നിലയം കാണാനാവൂ. ശനിയാഴ്ച വൈകിട്ട് 5.37 മുതല്‍ ആറ് മിനുട്ട് വരെ കാണാന്‍ പറ്റും. തിങ്കളാഴ്ചയും അല്‍പ്പനേരം അധികം ലഭിക്കും.
ബഹിരാകാശ നിലയത്തിന്റെ സഞ്ചാരപാത കേരളത്തിന് മുകളിലൂടെ വരുന്നത് അപൂര്‍വ്വതയേ അല്ല. ഒരു വര്‍ഷം തന്നെ പലതവണ നിലയം നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. 24 മണിക്കൂറിനിടെ 15 തവണയിലധികം ബഹിരാകാശ നിലയം ഭൂമിയെ ചുറ്റി വരുന്നുണ്ട്. ഭൂമിയും കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ നിലയത്തിന്റെ സഞ്ചാരപാതയും മാറിക്കൊണ്ടിരിക്കും. സൂര്യാസ്തമയ സമയത്തോ സൂര്യോദയ സമയത്തോ ആണ് നിലയം കാണാന്‍ കഴിയുക.
അഞ്ച് ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. അമേരിക്കയുടെ നാസ (NASA), ജപ്പാന്റെ ജാക്സ (JAXA), റഷ്യയുടെ റോസ്കോസ്മോസ്, കാനഡയുടെ സിഎസ്‌എ (CSA) എന്നിവക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സിയായ ഈസ (ESA). 1998ലാണ് ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിച്ചത്. 2000 നവംബര്‍ മുതല്‍ സ്ഥിരമായി നിലയത്തില്‍ മനുഷ്യവാസമുണ്ട്. ഭൂമിയില്‍ നിന്നും 330 കിലോമീറ്റര്‍ മുതല്‍ 435കിലോമീറ്റര്‍ വരെ ഉരത്തിലുള്ള ഭ്രമണപഥത്തിലാണ് നിലയം സ്ഥിതി ചെയ്യുന്നത്.“`
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *