April 26, 2024

അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർഷകർക്ക് പ്രയാസമില്ലാതെ കടന്നു പോകാൻ സാഹചര്യമൊരുക്കും – കർണാ‌ടക മന്ത്രി വി. സോമശേഖർ.

0
Img 20211013 Wa0224.jpg
മലയാളി കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് കർണാടക മന്ത്രി.                    മൈസൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ക്യഷി ചെയ്യുന്ന മലയാളി കർഷകരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്ന് മൈസൂർ ജില്ലയുടെ ചുമതല വഹിക്കുന്ന സഹകരണ മന്ത്രി വി. സോമശേഖർ ഉറപ്പു നൽകി. ആർ ടി പി സി ആർ ഉപയോഗിച്ച് 15 ദിവസം കർണാടകയിൽ താമസിക്കാൻ കർഷകർക്ക് അനുമതി നൽകും. അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർഷകർക്ക് പ്രയാസമില്ലാതെ കടന്നു പോകാൻ സാഹചര്യമൊരുക്കുമെന്നും കർഷക സംഘടനാ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി ഉറപ്പുനൽകി. കർഷകരോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും സഹായം നൽകുകയും ചെയ്യുന്ന മനോഭാവമാണ് സർക്കാരിന്റേത്. മലയാളി കർഷകരുടെ പ്രധാന ഉൽപന്നങ്ങളായ  ഇഞ്ചി, വാഴ എന്നിവയുടെ മുഖ്യ വിപണി കർണാടകയുടെ പുറത്തായതിനാൽ വിലയിടിവിൽ സർക്കാരിന് ഇടപെടാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൃഷിക്കാർക്ക് നിലവിൽ ലഭിക്കുന്ന സഹായങ്ങളും ' സബ്സിസികളും പാട്ട കർഷകർക്കും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. യുണൈറ്റഡ് ഫാർമേഴ്സ് ആന്റ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സാബു കണ്ണയ്ക്കാപ്പറമ്പിൽ, എമിൽസൻ തോമസ്, പി.ഐ. ബിബിൻ, അഡ്വ. പി. എ പ്രകാശൻ,  മുൻ ധനകാര്യ സഹമന്ത്രി എം. ശിവണ്ണ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംഘടനയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *