May 19, 2024

ശിശുദിനം ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം

0
Img 20211114 065952.jpg

പ്രത്യേക ലേഖകൻ.
ആഗോള ശിശുദിനം നവംബര്‍ 20നാണ്. ഇന്ത്യയിലെ ശിശുദിനം നവംബര്‍  14 ആണ്..
എല്ലാ വര്‍ഷവും നവംബര്‍ 20 ാം തീയതിയാണ് ആഗോളതലത്തില്‍ ശിശുദിനം ആഘോഷിക്കപ്പെടുന്നത്. ശൈശവം ആഘോഷിക്കണ്ട ദിനമായിട്ടാണ് ഈ ദിവസത്തെ തിരഞ്ഞെടുത്തത്. 1959 ന് മുന്‍പ് ഒക്ടോബറിലാണ് ആഗോളതലത്തില്‍ ശിശുദിനം ആഘോഷിക്കപ്പെട്ടിരുന്നത്. യു.എന്‍ പൊതുസമിതിയുടെ തീരുമാനപ്രകാരം 1954 ലാണ് ആദ്യമായി ഇത് ആഘോഷിച്ചത്. ലോകത്തെ മുഴുവന്‍ കുട്ടികളുടെ ക്ഷേമത്തെ ഉദ്ധരിക്കുന്നതിനുള്ള പ്രയോജനപ്രദമായ നടപടികള്‍ കൊണ്ടുവരുവാന്‍ എന്നതിന് പുറമെ കുട്ടികളുടെ ഇടയില്‍ സഹകരണമനോഭാവവും സഹവര്‍ത്തിത്വം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിസ്ഥാനപരമായും ഈ ദിവസത്തെ സ്ഥാപിച്ചെടുത്തത്. 1959 ലെ വാര്‍ഷികത്തെ സൂചിപ്പിക്കുന്നതു കൊണ്ട്, ശിശു അവകാശപ്രഖ്യാപനം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിക്കുമ്പോൾ  നവംബർ 20 നെ തിരഞ്ഞെടുക്കുകയാണുണ്ടായത്. 1989 ല്‍ അതേ ദിവസം ശിശു അവകാശപ്രമേയം ഒപ്പുവയ്ക്കുകയും, അതുമുതല്‍ 191 രാജ്യങ്ങള്‍ അതിനെ അംഗീകരിച്ച് പോരുകയും ചെയ്യുന്നു.
ജനീവയിലെ അന്തര്‍ദേശീയ ശിശുക്ഷേമ സംഘടനയുടെ മേല്‍നോട്ടത്തില്‍ 1953 ഒക്ടോബറിലാണ് ശിശുദിനം ലോകത്താകമാനം ആഘോഷിക്കപ്പെട്ടത്. ആഗേളതല ശിശുദിനം എന്ന ആശയം അന്തരിച്ച വി.കെ.കൃഷ്ണമേനോന്‍ വാദിക്കുകയും, 1954 ല്‍ ഐക്യരാഷ്ട്ര പൊതുസമിതി അതിനെ അംഗീകരിക്കുകയും ചെയ്തു.
നവംബര്‍ 20 ലോക ശിശുദിനം 1954 ല്‍ ഐക്യരാഷ്ട്ര പൊതുസമിതി ആദ്യമായി ഇത് പ്രഖ്യാപിക്കുകയും ചെയ്തു. ഒന്നാമതായി കുട്ടികളില്‍ പരസ്പര സഹകരണവും സഹവര്‍ത്തിത്വവും വളര്‍ത്താനും, രണ്ടാമതായി ലോകത്തിലെ കുട്ടികളുടെ ക്ഷേമത്തെ ഉദ്ധരിക്കുന്നതിനും പ്രയോജനകരമാക്കുന്നതിനുമുള്ള പ്രവര്‍ത്തനം തുടങ്ങുന്നതിനുമായി ഒരു ദിവസം നിര്‍ണ്ണയിക്കുവാന്‍ എല്ലാ രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് സ്ഥാപിക്കപ്പെട്ടത്.
നേരത്തേ സൂചിപ്പിച്ചതുപോലെ, പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്‍റെ ജന്‍മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നത്. ആനന്ദത്തിന്‍റെയും, ആര്‍പ്പുവിളുകളുടെയും, ശൈശവാഘോഷത്തിന്‍റെയും ദിനമാണിത്. നെഹ്രുവിനോടുള്ള ആദരവുകൂടിയാണ് ശിശുദിനത്തിലൂടെ ആഘോഷിക്കുന്നത്.
രാജ്യത്തെ വിദ്യാസമ്പന്നരും ആരോഗ്യമുള്ളവരുമായ പൗരന്മാരായി ആനന്ദിച്ച് വളരുവാനുള്ള അവകാശം കുട്ടികള്‍ക്ക് നല്‍കുന്നതിനു വേണ്ടിയാണ് ശിശുദിനം ആഘോഷിക്കുന്നത്. മാത്രമല്ല അവര്‍ക്കുള്ളത് മറ്റുള്ളവരുമായി മൂല്യബോധത്തെക്കുറിച്ച് പങ്കുവയ്ക്കുന്നതിനും അത്തരത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കാനാകുമെങ്കില്‍, നിങ്ങളുടെ കുട്ടി ഉത്തരവാദിത്വമുള്ള ഒരു മനുഷ്യജീവിയായി വളര്‍ന്നുവരും എന്നു മാത്രമല്ല, അങ്ങനെയല്ലായിരുന്നെങ്കില്‍ നിങ്ങളുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത തരത്തില്‍ അപരാധിയായിപ്പോകേണ്ടായിരുന്ന മറ്റൊരു കുട്ടി ആകാതിരിക്കുകയോ ചെയ്യാം
ശിശുദിനത്തിന്‍റെ പ്രാധാന്യം.
ആഢംഭരത്തിന്‍റെയും മഹത്വത്തിന്‍റെയും ഇടയില്‍ ചാച്ചാ നെഹ്രുജിയുടെ യഥാര്‍ത്ഥ സന്ദേശത്തെ നമ്മള്‍ കാണാതെ പോകരുത്. അത് വളര്‍ന്നുവരുവാനുള്ള സുരക്ഷിതവും സ്നേഹനിര്‍ഭരമായ ഒരു സാഹചര്യം നമ്മുടെ കുട്ടികള്‍ക്ക് സജ്ജീകരിച്ചു കൊടുക്കുന്നു. മാത്രമല്ല വലിയ കാല്‍വയ്പുകള്‍ നടത്തുവാനും രാജ്യപുരോഗതിയില്‍ സംഭാവന ചെയ്യുവാനുമുള്ള ബൃഹത്തും സമാനവുമായ അവസരങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഈ ദിനം നമ്മള്‍ ഓരോരുത്തര്‍ക്കും കുട്ടികളുടെ ക്ഷേമത്തെപ്പറ്റിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കേണ്ടതിനും, അവരുടെ ചാച്ചാ നെഹ്രുവിന്‍റെ നിലവാരത്തിലും മാതൃകയിലും വളരുവാന്‍ അവരെ പഠിപ്പിക്കേണ്ടതിനും വേണ്ടിയുള്ള ഓര്‍‌മ്മപ്പെടുത്തലായിട്ടാണ് ശിശുദിനത്തെ കാണേണ്ടത്.
കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്‍റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. കുടാതെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്‍റെ നീണ്ട സമരങ്ങള്‍‌ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്‍റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്രു പരിഗണിക്കപ്പെടുന്നുണ്ട്.
എന്നാല്‍, നവംബര്‍ 14ന് ഇത് ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്നു. കാരണം ഈ ദിനം ഇതിഹാസ സ്വാതന്ത്ര്യപ്പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍മദിനമാണ്
കുട്ടികളോടുള്ള നെഹ്രുവിന്‍റെ സ്‌നേഹത്തിനുള്ള ആദരവും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളുമാണ് ശിശുദിനം അദ്ദേഹത്തിന്‍റെ ജന്‍മദിനത്തില്‍ ആഘോഷിക്കുന്നത്.
ഈ ദിവസം കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കുവാനും, അവരെ അവരുടെ ചാച്ചാ നെഹ്രുവിന്‍റെ ഗുണത്തിലും സ്വപ്നത്തിലും ജീവിക്കുവാന്‍ പഠിപ്പിക്കുവാനും നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു.
ചരിത്ര വഴികൾ ഇങ്ങിനെ ആണെങ്കിലും നമ്മുടെ ബാല്യങ്ങൾ വല്ലാത്ത അരക്ഷിതാവസ്ഥയിലാണ് 
ജീവിക്കുന്നത്. 
കേവല ദിനങ്ങളിലുള്ള ഓർമ്മകൾ മാത്രമല്ലാതെ 
അവർക്ക് സുരക്ഷയും സ്വാതന്ത്ര്യവും അന്നവും
കിടപ്പാടവും ,സ്വപ്നങ്ങളും ഉറപ്പാക്കാൻ ഉള്ള നിരന്തര കർമ്മ പദ്ധതികളാണ് നമുക്കാവശ്യം. അന്യമാകുന്ന നമ്മുടെ ബാല്യ മനസ്സുകളുടെ കുഞ്ഞു ധൈന്യ മുഖങ്ങളുടെ ദീനത കണ്ടാണീ മേൽ വാചകങ്ങൾ കുറിക്കേണ്ടി വന്നത്. അടുത്ത ശിശുദിനത്തിലെങ്കിലും വീണ്ടും ഈ വരികൾ എഴുതാൻ ഇട വരാതിരിക്കട്ടെ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *