April 27, 2024

രഞ്ജി സെമി: ആദ്യദിനം കളി നിർത്തുമ്പോൾ വിദർഭക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 65 റൺസിന്റെ ലീഡ്.

0
Img 20190124 Wa0002 1548335473414
  

സി.വി.ഷിബു 

കൽപ്പറ്റ: 

കൃഷ്ണഗിരിയിൽ കേരളവും  വിദർഭയും തമ്മിൽ നടക്കുന്ന  രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ
വിദർഭയുടെ മുന്നേറ്റം .ഒന്നാം ദിവസത്തെ കളി നിർത്തുമ്പോൾ 171 റൺസ് നേടിയ വിദർഭക്ക് അഞ്ച് വിക്കറ്റ് മാത്രമാണ് നഷ്ടം. അതേ സമയം 

 ആതിഥേയരായ കേരളത്തിന് ആദ്യ ദിനം  മോശമായിരുന്നു.   രാവിലെ ടോസ് നേടിയ വിദർഭ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ, ഷിജോമോൻ ജോസഫ്, പി. രാഹുൽ , വിനുപ് ഷീല മനോഹരൻ എന്നിവരാണ് ആദ്യം ഔട്ടായി. 

ഒന്നാം ഇന്നിംഗ്സിൽ  28.4 ഓവറിൽ കേരളത്തിന്റെ  എല്ലാവരും  പുറത്തായി. 106 റൺസ് മാത്രം നേടാനെ കേരളത്തിനായുളൂ . 37 റൺസ് നേടിയ  വിഷ്ണു വിനോദാണ്   കേരള ടീമിൽ  ഏറ്റവും കൂടുതൽ റൺസ് എടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബി 22 റൺസ് നേടി. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ   മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട  ബേസിൽ തമ്പി പത്ത് റൺസും പി. രാഹുൽ ഒമ്പത് റൺസും മാത്രമാണ് നേടിയത്.
       വിദർഭയുടെ  ഫസൽ, എസ്. ആർ. രാമസാമി, വസിം ജാഫർ, അഥർവ ടൈഡെ, ആർ. എൻ. ഗുർബാനി എന്നിവരാണ് പുറത്തായത്.  കേരളത്തിന്റെ വാര്യരും നിധീഷും രണ്ട് വിക്കറ്റ് വീതവും  ബേസിൽ ഒരു വിക്കറ്റും നേടി. വിദർഭ ടീമിൽ കേരളത്തിന്റെ ഏഴ് വിക്കറ്റ് കൊയ്ത ഉമേഷ് യാദവ് ആദ്യ ദിനത്തിൽ മിന്നും താരമായി. ഗുർബാണിയാണ് മൂന്ന് വിക്കറ്റ് എടുത്ത വിദർഭയുടെ മറ്റൊരു  താരം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *