May 3, 2024

വിമുക്തി മിഷന്‍; അവലോകനയോഗം ചേര്‍ന്നു

0

   വിമുക്തി മിഷന്റെ ഭാഗമായി ജില്ലയിലെ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളുടേയും റെയ്ഞ്ച് ഓഫീസുകളുടേയും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിയ വിവിധ പരിപാടികള്‍ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ അജീഷ് അധ്യക്ഷത വഹിച്ചു. 2018 ഡിസംബര്‍ 18 മുതല്‍ 2019 ജനുവരി 28 വരെ വിവിധ പരിപാടികളാണ് വിമുക്തിയുടെ ഭാഗമായി സംഘടിപ്പിച്ചത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് 19 വിവിധ ബോധവത്കരണ പരിപാടികള്‍, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്കായി 14 ബോധവത്കരണ ക്ലാസുകള്‍, എസ്പിസി കേഡറ്റുകള്‍ക്കായി അഞ്ച് ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടത്തിയതായി എക്‌സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ സഹകരണത്തോടെയും അല്ലാതെയും 23 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് കോളനികള്‍ സന്ദര്‍ശിച്ച് ഡ്രോപ്പ് ഫ്രീ പദ്ധതിയുടെ ഭാഗമായി 11 വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ തിരികെയെത്തിച്ചു. കുടുംബശ്രീയുമായി സഹകരിച്ചും പൊതുജനങ്ങള്‍ക്കായും വിവിധ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *