April 27, 2024

പുതിയ സാമ്പത്തിക നയങ്ങള്‍ തൊഴില്‍ എന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നു: ;കാനം രാജേന്ദ്രന്‍

0
ജോയിന്റ് കൗസില്‍ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


കല്‍പറ്റ:പുതിയ സാമ്പത്തിക നയങ്ങള്‍ തൊഴില്‍ എന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കുതാണെന്ന്  സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.ജോയിന്റ് കൗസില്‍ വയനാട് ജില്ലാ കമ്മറ്റി പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം. സ്ഥിരം തൊഴില്‍ എന്ന സങ്കല്‍പം തന്നെ  ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നത്.സുവര്‍ണ്ണ  ജൂബിലി ആഘോഷിക്കുന്ന ജോയിന്റ് കൗൺസിലിനെ ശ്രദ്ദേയമാക്കുന്നത് ജീവനക്കാര്‍ക്കു വേണ്ടിയുളള അവകാശ സംരക്ഷണ പോരാട്ടങ്ങളാണെന്നും  അദ്ദേഹം പറഞ്ഞു.ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന  ഇ ജെ ഫ്രാന്‍സിസ് സ്മാരക ഗ്രന്ഥ ശാല സി പി ഐ സംസ്ഥാന അസിസ്റ്റ്ന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.സ്വയം പഠിച്ചു കൊണ്ട് മറ്റുളളവരെ പഠിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കണമെന്ന്  സത്യന്‍ മൊകേരി പറഞ്ഞു.ജീവനക്കാര്‍ക്ക് അവകാശ പോരാട്ടങ്ങള്‍ നടത്താന്‍ ജനകീയ പിന്‍തുണ ആവശ്യമാണ്.ജനങ്ങളോടുളള കടമകള്‍ നിര്‍വ്വഹിക്കുന്നതിലൂടെ ഇതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന്  ജോയിന്റ് കൗൺസില്‍ മുന്‍ ജില്ലാ ഭാരവാഹികളെ കാനം രാജേന്ദ്രന്‍ ആദരിച്ചു.ജോയിന്റ് കൗൺസില്‍ ജില്ലാ പ്രസിഡന്റ് എം കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി .എന്‍ മുരളിധരന്‍ സ്വാഗതം പറഞ്ഞു.സി പി ഐ ജില്ലാ സെക്ര'റി വിജയന്‍ ചെറുകര,സംസ്ഥാന എക്‌സിക്യുട്ടീവ്  അംഗം പി പി സുനീര്‍,ജോയിന്റ് കൗൺസില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍,ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, സംസ്ഥാന സെക്രട്ടറി സുകേശന്‍ ചൂലിക്കാട്,സംസ്ഥാന സമിതി അംഗങ്ങളായ എച്ച് വിന്‍സെന്റ്,ആര്‍ സിന്ധു എന്നിവര്‍ പ്രസംഗിച്ചു. കെട്ടിട നിര്‍മാണ കമ്മറ്റി കൺവീനര്‍ സുനില്‍മോന്‍ റ്റി ഡി നന്ദി പറഞ്ഞു, കെട്ടിടോദ്ഘാടനത്തിന് മുന്നോടിയായി കല്‍പറ്റയില്‍ ജീവനക്കാരുടെ പ്രകടനവും  നടത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *