April 26, 2024

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി തെളിവെടുപ്പ് ജൂണ്‍ മൂന്നിന്

0
കല്‍പറ്റ-വനം വകുപ്പ് തെറ്റായി  പിടിച്ചെടുത്ത 12 ഏക്കര്‍ കൃഷിഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തിരികെ നല്‍കുന്നതിനു നടപടി ആവശ്യപ്പെട്ട് ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ വി.ടി. പ്രദീപ്കുമാര്‍ നല്‍കിയ പരാതിയില്‍  നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റി ജൂണ്‍ മൂന്നിനു തെളിവെടുപ്പ് നടത്തും. നിയമസഭാ സമുച്ചയത്തിലെ 5 ഡി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതലാണ് തെളിവെടുപ്പ്. ഇതില്‍ പങ്കെടുക്കുന്നതിനു പരാതിക്കാരനും വനം, റവന്യൂ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കമ്മിറ്റി സെക്രട്ടറി നോട്ടീസ് നല്‍കി. 
കെ.ബി.ഗണേഷ്‌കുമാറാണ് നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍. രാജു അബ്രഹാം, സി.മമ്മൂട്ടി, ഒ.രാജഗോപാല്‍, ആര്‍.രാമചന്ദ്രന്‍, വി.വി.സജീന്ദ്രന്‍, സി.കെ.ശശീന്ദ്രന്‍, എം.സ്വരാജ്, പി.ഉബൈദ് എന്നിവര്‍ അംഗങ്ങളാണ്. 
ഭൂമി വിഷയത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നാലു പതിറ്റാണ്ടിലധികമായി നേരിടുന്ന നീതി നിഷേധം വിശദീകരിച്ചും പരിഹാരം ആവശ്യപ്പെട്ടും 2018 ജൂണ്‍ 10നാണ് വി.ടി. പ്രദീപ്കുമാര്‍ പെറ്റീഷന്‍സ് കമ്മിറ്റിക്കു പരാതി നല്‍കിയത്. ഓരോ വീഷയങ്ങളിലുൂം പഠനം നടത്താനും ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനും അവശ്യമെങ്കില്‍ ചട്ടങ്ങള്‍ ഉണ്ടാക്കാനും അധികാരമുള്ളതാണ് നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റി. 
വടക്കേ വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജിലാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി.  കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു വിലയ്ക്കുവാങ്ങിയതാണ് സ്ഥലം. 
1949ലെ മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ്  പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍പ്പെട്ടതാണെന്നു വാദിച്ചു  അടിയന്തരാവസ്ഥ കാലത്താണ് ഇവരുടെ ഭൂമി പിടിച്ചെടുത്തത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *