May 8, 2024

അല്‍ കറാമ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

0
Img 20190620 Wa0221.jpg
മാനന്തവാടി: 
 വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കാനായി ആരംഭിച്ച അല്‍ കറാമ ഡയാലിസിസ് സെന്ററും നാല് പഞ്ചായത്തുകളിലെയും ഓട്ടിസം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനായി ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളും നാടിന് സമര്‍പ്പിച്ചു. ഇന്നലെ വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാനിധ്യത്തിലാണ് രണ്ട് സംരംഭങ്ങളും നാടിന് സമര്‍പ്പിക്കപ്പെട്ടത്. ഒപ്പം ഡയാലിസിസ് സെന്ററിനായി അല്‍ കറാമ ഗ്രൂപ്പ് എം.ഡി അബ്ദുല്‍ നാസര്‍ കുരിങ്ങാരത്ത് നല്‍കിയ ആധുനിക സജ്ജീകരണങ്ങളടങ്ങിയ ആംബുലന്‍സിന്റെ കൈമാറ്റവും നടന്നു. വെള്ളമുണ്ടയിലെ പ്രവാസി വ്യവസായിയ കുരിങ്ങാരത്ത് അബ്ദുല്‍ നാസര്‍ തന്നെയാണ് ഡയാലിസിസ് സെന്ററിനും ബഡ്‌സ് സ്‌കൂളിനുമുള്ള കെട്ടിടം നിര്‍മിച്ച് നല്‍കിയത്. പതിറ്റാണ്ടുകളായി ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന വടകര ആസ്ഥാനമായുള്ള തണലിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം നടക്കുക. ഈ സെന്ററില്‍ ഇനി വരുന്ന ഡയാലിസിസ് ചെലവുകള്‍ക്ക് വെള്ളമുണ്ട പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പണം കണ്ടെത്തുന്നത്. സെന്ററിന്റെ ഉദ്ഘാടനം അബ്ദുല്‍ നാസറിന്റെ പിതാവ് കുരിങ്ങാരത്ത് മമ്മുട്ടി ഹാജിയാണ് നിര്‍വഹിച്ചത്. ചടങ്ങിന് സ്വാഗതസംഘം കണ്‍വീനര്‍ ഇബ്രാഹിം കൈപ്പാണി സ്വഗതം പറഞ്ഞു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഇദ്രീസ് അധ്യക്ഷനായി. അന്തരിച്ച മുന്‍ എം.പിയും മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ പുത്രനും ഒമാനിലെ സാമൂഹിക പ്രവര്‍ത്തകനുമായ റഈസ് അഹമ്മദ് ഉദ്ഘാടന ഭാഷണം നടത്തി. ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ബഡ്‌സ് സ്‌കൂള്‍ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടാണ് നിര്‍വഹിച്ചത്. പദ്ധതിയുടെ വിശദീകരണം അല്‍ കറാമ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ കുരിങ്ങാരത്ത് നിര്‍വഹിച്ചു. ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും നിര്‍വഹിച്ചു. കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍, ഒമാനിലെ സാമൂഹിക പ്രവര്‍ത്തകനായ എം.പി ജാബിര്‍, ജില്ലാ കലക്ടര്‍ അജയകുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ കെ.സി മായിന്‍ഹാജി, ട്രഷറര്‍ മംഗലശ്ശേരി നാരായണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എന്‍ പ്രഭാകരന്‍, ജില്ലാ പഞ്ചായത്തംഗം പ്രഭാകരന്‍ മാസ്റ്റര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ വെള്ളമുണ്ട യൂണിറ്റ് ചെയര്‍മാന്‍ എകരത്ത് മൊയ്തുഹാജി, സെക്രട്ടറി പി.ജെ വിന്‍സെന്റ്, ട്രഷറര്‍ കെ.കെ ചന്ദ്രശേഖരന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം ആയിരങ്ങളാണ് പരിപാടിയില്‍ സംബന്ധിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *