April 28, 2024

വയനാട്ടിൽ മൂന്ന് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 : ഹോസ്റ്റലിൽ 253 പേർക്ക് പനിക്ക് ചികിത്സ നൽകി.

0
കൽപ്പറ്റ: വയനാട്ടിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ റസിഡൻഷ്യൽ സ്കൂളിൽ മൂന്ന് കുട്ടികൾക്ക് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചു. നാല് പേരെയും പനി ബാധിച്ച മറ്റ് 13 വിദ്യാർത്ഥികളെയും ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയുണ്ടായിരുന്ന 253 കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി. 497 കുട്ടികൾ താമസിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഹോസ്റ്റലിൽ കഴിഞ്ഞ ഒരാഴ്ചയായി വിദ്യാർത്ഥികൾക്ക് പനി തുടങ്ങിയിട്ട്. പലർക്കും ചികിത്സ നൽകിയെങ്കിലും അവരിൽ പലർക്കും പനി കുറഞ്ഞില്ല.   ബത്തേരി താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളവർക്ക്  ടൈഫോയ്ഡ് ആണന്നാണ് ആദ്യം കരുതിയത്.  വെള്ളിയാഴ്ച രാവിലെ  ഒരാൾക്കും വൈകുന്നേരം   മറ്റ് രണ്ട് പേർക്കും സ്ഥിരീകരിച്ചു .മറ്റ് കുട്ടികൾക്ക്  പകരാതിരിക്കാൻ    ആരോഗ്യവകുപ്പധികൃതർ സ്ഥലത്തെത്തി പ്രതിരോധ നടപടി തുടങ്ങി.  ഉച്ചകഴിഞ്ഞും  വൈകുന്നേരവുമായി  മുഴുവൻ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് ആരോഗ്യവകുപ്പധികൃതരും പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *