April 28, 2024

അനധികൃത മത്സ്യബന്ധനം നടപടികള്‍ ശക്തമാക്കി ഫിഷറീസ് വകുപ്പ്

0

അനധികൃത മത്സ്യബന്ധനം തടയുന്നതിനായി നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി ഫിഷറീസ് വകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്‍ലാന്റ് വാട്ടര്‍ പട്രോളിംഗ് ആരംഭിച്ചു.കഴിഞ്ഞ ദിവസം രാത്രി ബാണാസുര റിസര്‍വോയറില്‍ നടത്തിയ ഇന്‍ലാന്റ് വാട്ടര്‍ പട്രോളിംഗില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള തണ്ടാടി വലകള്‍ നീക്കം ചെയ്തു. റിസര്‍വ്വോയറില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ നടപടികളെടുക്കും. ജില്ലയുടെ മറ്റിടങ്ങളില്‍  മത്സ്യപ്രജനനവേളയില്‍ നടന്നുവരുന്ന ഊത്തപിടുത്തം പോലുള്ള നിയമവിരുദ്ധവുമായ മത്സ്യബന്ധന രീതികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പട്രോളിംഗില്‍ അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. ആഷിഖ്ബാബു, സന്ദീപ്.കെ. രാജു, രാജു.സി, ഗ്രഹണ്‍.പി.തോമസ് എന്നീ ഉദ്യോഗസ്ഥരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *