April 27, 2024

ബാലവേല – മിന്നല്‍ പരിശോധന നടത്തി

0


ജില്ലാ ചൈല്‍ഡ് ലേബര്‍ (പ്രൊഹിബിഷന്‍ & റഗുലേഷന്‍) – ടാസ്‌ക് ഫോഴ്‌സ് ജില്ലയിലെ വിവിധ ഹോട്ടലുകളിലും ഫ്രൂട്ട്‌സ് മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ചെരുപ്പ് കടകളിലും ബാലവേല നിരോധന നിയമമനുസരിച്ച് മിന്നല്‍ പരിശോധന നടത്തി. കുട്ടികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കുന്നത് തൊഴിലുടമയ്ക്ക് 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവും 20,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. പരിശോധനയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ്, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.പി. സുരേന്ദ്രന്‍, ചൈല്‍ഡ് റസ്‌ക്യൂ ഓഫീസര്‍ പി.എം. സ്റ്റെഫി,  ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ മജേഷ് രാമന്‍, പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ ബബിത, പി.വി. സതീശന്‍ പി.വി, ഫാക്ടറീസ് & ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ്,  വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് സി.എസ്. പ്രഭാകരന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസമാരായ കെ.കെ. വിനയന്‍,  സി. രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *